Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യ സുരക്ഷാ ലംഘനം; അബൂദബിയിലെ റസ്റ്റാറന്റ് പൂട്ടി

text_fields
bookmark_border
അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്
ഭക്ഷ്യ സുരക്ഷാ ലംഘനം; അബൂദബിയിലെ റസ്റ്റാറന്റ് പൂട്ടി
cancel

അബൂദബി: ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളെയും മോശം ശുചിത്വ സാഹചര്യങ്ങളെയും തുടര്‍ന്ന് അബൂദബിയിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റാറന്റ് അധികൃതര്‍ താല്‍ക്കാലികമായി പൂട്ടിച്ചു. അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) ആണ് 'യമ്മി ഇന്ത്യന്‍ ബൈറ്റ്' റസ്റ്റാറന്റിന്റെ അബൂദബിയിലെ ശാഖക്കെതിരെ നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ രീതിയില്‍ ഭീഷണിയാകുന്ന തരത്തിലുള്ള ഗുരുതരമായ വീഴ്ചകള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സി.എന്‍-2837801 കൊമേഴ്‌സ്യല്‍ ലൈസന്‍സ് നമ്പറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി അതോറിറ്റി വ്യക്തമാക്കി.

നേരത്തെയും പലതവണ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തിരുത്തലുകള്‍ വരുത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ ഇന്‍സ്‌പെക്ടര്‍മാര്‍ ഉത്തരവിട്ടത്.

നിയമലംഘനങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തതായി ബോധ്യപ്പെട്ട ശേഷം മാത്രമേ റസ്റ്റാറന്റ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food safety violation; Restaurant in Abu Dhabi shut down
Next Story