വാഹനത്തിലെ തീയണച്ച തൊഴിലാളികൾക്ക് ആദരം
text_fieldsവാഹനത്തിലെ തീയണച്ച തൊഴിലാളികളെ പൊലീസ്
ആദരിച്ചപ്പോൾ
ദുബൈ: വാഹനത്തിൽ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തം അണച്ച പെട്രോൾ പമ്പ് ജീവനക്കാർക്ക് ആദരം. ഇനോക് പമ്പിലെ ജീവനക്കാരെയാണ് ദുബൈ പൊലീസ് അധികൃതർ ആദരിച്ചത്. തീപ്പിടിത്തമുണ്ടായ സമയത്ത് വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടതിനാണ് അഭിനന്ദനച്ചടങ്ങ് ഒരുക്കിയത്. പൊലീസ് അധികൃതർ പെട്രോൾ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. അടിയന്തര സാഹചര്യത്തിൽ തൊഴിലാളികളുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് ലഹ്ബാബ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ റാശിദ് മുഹമ്മദ് സാലിം പറഞ്ഞു. ജീവനക്കാർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും നൽകി.
സംഭവം നടന്ന സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ‘വി റീച്ച്ഔട്ട് ടു താങ്ക് യൂ’ എന്ന പേരിൽ പൊലീസ് അസാധാരണ ഇടപെടൽ നടത്തുന്നവരെ ആദരിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കിയ ആദരിക്കൽ ചടങ്ങ് അഭിമാനവും സന്തോഷവും നിറക്കുന്നതായി തൊഴിലാളികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

