അബ്ദുസമദ് പൂന്താനത്തിന് ആദരം
text_fieldsസാമൂഹിക പ്രവർത്തകൻ അബ്ദുസമദ് പൂന്താനത്തിന് കാതോലിക്ക ബാവ മെമന്റോ നൽകുന്നു
അൽഐൻ: അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അൽഐനിലെ സാമൂഹികപ്രവർത്തകൻ അബ്ദുസമദ് പൂന്താനത്തെ ആദരിച്ചു. ജൂബിലി സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്ക ബാവ മെമന്റോ നൽകി.ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ‘എമറാൾഡ് ജൂബിലി ഉദ്ഘാടന സമ്മേളനം’ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ദൈവകരുണയുടെ ഫലമാണ് ഈ ആരാധനാലയം എന്ന് വിശ്വാസികളെ അദ്ദേഹം ഓർമിപ്പിച്ചു. അഡ്വ. തോമസ് പോൾ റമ്പാൻ മുഖ്യസന്ദേശം നൽകി.
ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ജോൺസൺ ഐപ്പ്, ഡോ. ജോർജ് മാത്യു, ഫിലിപ്പ് എം. സാമുവേൽ കോറെപ്പിസ്ക്കോപ്പ, ഫാ. ഉമ്മൻ മാത്യൂ, ഫാ. എൽദോ എം. പോൾ, ഫാ. ജിജോ പുതുപ്പള്ളി, വർഗീസ് കെ. ചെറിയാൻ, ബെൻസൻ ബേബി, ഡെന്നി എം. ബേബി എന്നിവർ സംസാരിച്ചു. ജേക്കബ് ഏബ്രഹാം, സിബി ജേക്കബ്, റോണി ജോയി, സിജി റെഞ്ജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

