ബീരാൻ കോയ ഗുരുക്കൾക്ക് ആദരം
text_fieldsബീരാൻ കോയ ഗുരുക്കളെ ദുബൈയിലെ എടരിക്കോട്
കോൽക്കളി ടീം ആദരിക്കുന്നു
ഷാർജ: കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും മുതിർന്ന കോൽക്കളി കലാകാരനുമായ ബീരാൻ കോയ ഗുരുക്കളെ ദുബൈയിലെ എടരിക്കോട് കോൽക്കളി ടീം ആദരിച്ചു. ഷാർജ മുവൈലയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ആദരവ് നൽകിയത്. അസീസ് മണമ്മലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സഹൽ കബീർ ബീരാൻ കോയ ഗുരുക്കളെ പൊന്നാട അണിയിച്ചു.
സബീബ് എടരിക്കോട് പരിപാടിക്ക് നേതൃത്വം നൽകി. കഴിഞ്ഞ 45 വർഷത്തിലധികമായി കേരളത്തിലെ കോൽക്കളി പരിശീലനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബീരാൻ കോയ ഗുരുക്കൾ, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പുരസ്കാര ജേതാവും ദൂരദർശൻ കലാകാരനുമാണ്. ഈ രംഗത്ത് നിരവധി വർഷങ്ങളായി പരിജ്ഞാനമുള്ള ബീരാൻ കോയ ഗുരുക്കൾക്ക് ആയിരത്തിലധികം ശിഷ്യന്മാരുണ്ട്. ഐക്കരപ്പടി പൂച്ചാൽ സ്വദേശിയായ ഗുരുക്കൾ കോൽക്കളി കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, അതിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

