Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുവൈത്തിന്​ ആദരം: ...

കുവൈത്തിന്​ ആദരം: ദുബൈയിലെ നഗരത്തിന്​​ ശൈഖ്​ സബാഹി​െൻറ പേര്​

text_fields
bookmark_border
കുവൈത്തിന്​ ആദരം:  ദുബൈയിലെ നഗരത്തിന്​​   ശൈഖ്​ സബാഹി​െൻറ പേര്​
cancel

ദുബൈ: കുവൈത്തി​െൻറ 60ാം ദേശീയ ദിനത്തിന്​ ആശംസകളുമായി ദുബൈയിലെ ​നഗരപ്രദേശത്തിന്​​ അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അൽ സബാഹി​െൻറ പേരിട്ടു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരമാണ്​ റോഡി​െൻറ പേര്​ പുനർനാമകരണം ചെയ്​തത്​. ദുബൈയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രധാനമുള്ള ഭാഗങ്ങളിലൊന്നാണിത്​. ഡിസംബർ രണ്ട്​ സ്ട്രീറ്റ് മുതൽ ദുബൈ ക്രീക്ക് വരെ നീളുന്ന അൽ മൻ‌കൂൽ റോഡി​െൻറ പേരാണ്​ വ്യാഴാഴ്​ച ശൈഖ്​ സബാഹ്​ അൽ അഹ്​മദ് അൽ ജാബർ അൽ സബാഹ്​ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്​. എമ​ിറേറ്റി​െൻറ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഈ പേര്​മാറ്റം പ്രാധാന്യമർഹിക്കുന്നുവെന്ന്​ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.

നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപെടുന്ന ഈ ഭാഗത്താണ്​ അൽ സീഫ്, അൽ ഹുദൈബ, അൽ ഹംരിയ, അൽ ജാഫിലിയ, അൽ മൻ‌കൂൽ, അൽ റാഫ, ഗ്രാൻഡ് സൂക്ക് എന്നിവ ഉൾപ്പെടുന്നത്. ദുബൈ റൂളേഴ്​സ്​ കോർട്ടും ഇ​ൗ മേഖലയിലാണ്​.

പേരുമാറ്റത്തെത്തുടർന്ന് റോഡിന്​ കുറുകെ സ്​ഥാപിച്ചിരുന്ന 55 ബോർഡുകളും സൈൻബോർഡുകളും മാറ്റി സ്​ഥാപിച്ചു. അറബ്​ ലോകത്തെ ഐക്യത്തിന്​ ശൈഖ്​ സബാഹ്​ നൽകിയ സംഭാവനകൾക്കുള്ള ആദരമാണിതെന്ന്​ അൽ തായർ പറഞ്ഞു. ദേശീയ ദിനത്തിൽ കുവൈത്തിന്​ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ എന്നിവർ ആശംസാ സന്ദേശം അയച്ചു. കഴിഞ്ഞയാഴ്​ച ശൈഖ്​ സബാഹി​െൻറ പടുകൂറ്റൻ ചിത്രം ശൈഖ്​ മുഹമ്മദ്​ പ്രകാശനം ചെയ്​തിരുന്നു. 15,800 ചതുര​ശ്ര മീറ്ററിൽ നിർമിച്ച ചിത്രം അൽഖുദ്ര ​തടാകത്തിന്​ സമീപത്തെ മരുഭൂമിയിലാണ്​ പ്രദർശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Respect for Kuwait
News Summary - Respect for Kuwait: For the city of Dubai Name of Sheikh Sabahi
Next Story