Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാറാത്തിനെ...

ഇമാറാത്തിനെ ഹൃദയത്തിലേറ്റിയ മലയാളി വനിതകൾക്കും ആദരം

text_fields
bookmark_border
ഇമാറാത്തിനെ ഹൃദയത്തിലേറ്റിയ മലയാളി വനിതകൾക്കും ആദരം
cancel
camera_alt

സെനിഫർ ഖലീൽ, ഡോ. സുനൈന ഇഖ്​ബാൽ

ദുബൈ: യു.എ.ഇയെ ഹൃദയത്തിലേറ്റിയ മലയാളി വനിതകൾക്കും​ ഇമാറാത്തി​െൻറ ആദരം. ഇമാറാത്തി വനിത ദിനത്തി​െൻറ ഭാഗമായി യു.എ.ഇ വനിതകൾക്കൊപ്പമാണ്​ മലയാളികളായ ഡോ. സുനൈന ഇഖ്​ബാലിനെയും സെനിഫർ ഖലീലിനെയും ആദരിക്കുന്നത്​. ​

പ്രൊഡിഗി ​േഗ്ലാബൽ നെറ്റ്​വർക്കും ക്രോസ്​ റോഡ്​സ്​ ഓഫ്​ സിവിലൈ​സേഷനും സംഘടിപ്പിക്കുന്ന പരിപാടിയിൽ ശൈഖ ജവാഹർ ഫൗണ്ടേഷൻ ഓഫ്​ യൂത്ത്​ ആൻഡ്​ ഇന്നോവേഷൻ ചെയർപേഴ്​സൻ ശൈഖ ജവാഹർ ബിൻത്​ ഖലീഫ അൽ ഖലീഫ​ ആദരമർപ്പിക്കും​. 30 ഇമാറാത്തി വനിതകൾക്ക്​ പുറമെ സുനൈനയും സെനിഫറും ഉൾപ്പെടെ 20 വിദേശ വനിതകൾ കൂടി ആദരം ഏറ്റുവാങ്ങും. 'ഹൃദയംകൊണ്ട്​ ഇമാറാത്തികളായവർ' എന്ന ഗണത്തിൽപെടുത്തിയാണ്​ 20 വിദേശ വനിതകളെയും ആദരിക്കുന്നത്​. ഞായറാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ദുബൈ ഹയാത്ത്​ റീജൻസിയിലാണ്​ പരിപാടി.

18 വർഷമായി യു.എ.ഇയിലുള്ള ഡോ. സുനൈന ഇഖ്​ബാൽ യൂത്ത്​ ​െഡവലപ്​മെൻറ്​ സ്​പെഷലിസ്​റ്റും സർട്ടിഫൈഡ്​ ലൈഫ്​ കോച്ചുമാണ്. യൂനിവേഴ്​സിറ്റി ഓഫ്​ വെസ്​റ്റ്​ ലണ്ടൻ ഫാക്കൽറ്റിയും ​ഡോർസ്​ പെർഫോമൻസ്​ കൺസൾട്ടൻസി സി.ഇ.ഒയുമാണ്​. സോഷ്യൽ ഗ്രൂപ്പുകളിലും സ്​കൂളുകളിലും യുവജന വികസനത്തിന്​ നൽകിയ സംഭാവനകൾ കൂടി കണക്കിലെടുത്താണ്​ ആദരം. മക്കൾ: അമാൻ, ജഹാൻ.

നാഷനൽ, ഗൾഫ്​ ന്യൂസ്​ എന്നിവയിൽ പ്രവർത്തിച്ചിരുന്ന സെനിഫർ ഖലീസൽ 12 വർഷമായി ഫ്രൈഡേ മാഗസിന്​ വേണ്ടി ഫീച്ചർ എഴുതുന്നു. ജനിച്ച്​ ആറാം മാസം മുതൽ യു.എ.ഇയിലാണ്​ താമസവും പഠനവും ജോലിയുമെല്ലാം. ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ അബൂദബി ലിറ്റററി സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ബിസിനസ്​ ആൻഡ്​ പ്രഫഷനൽ ഗ്രൂപ്​​ സബ്​ കമ്മിറ്റിയിലുണ്ടായിരുന്നു. ഭർത്താവ്​ മൂസക്കോയ. മക്കൾ: ഒമർ, സയാൻ.

സ്ത്രീകൾക്ക് സൗജന്യ കാർവാഷും പരിശോധനയും

ഷാർജ: ഇമാറാത്തി വനിത ദിനം പ്രമാണിച്ച് ഷാർജയിലെ റാഫിദ് കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ കാർ വാഷും വാഹന പരിശോധനയും ലഭിക്കും. ചൊവ്വാഴ്ച വരെ സ്വദേശികൾക്കും വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാമെന്ന്​ അധികൃതർ പറഞ്ഞു. ഷാർജ, അജ്മാൻ അതിർത്തിയിൽ റിങ് റോഡിനോട് ചേർന്ന് അൽ അസ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന റാഫിദ് കേന്ദ്രത്തിലാണ് സൗജന്യം ലഭിക്കുക.ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സേവനം ലഭിക്കുകയെന്ന് റഫീദ് ഓട്ടോമോട്ടിവ് സൊലൂഷൻസ് സി.ഇ.ഒ സലിം സയീദ് അൽ മിദ്ഫ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Respect also to the Malayalee women who took the Emirate to heart
Next Story