റസിഡൻഷ്യൽ ഒയാസിസ് കുടുംബമേള സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റി നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. 15 രാജ്യങ്ങളിലെ 324ഓളം കുടുംബങ്ങൾ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ വിവിധ കലാകായിക പരിപാടികളും അരങ്ങേറി. കുടുംബ മേളയുടെ ഉദ്ഘാടനം ദുബൈ റസിഡൻഷ്യൽ ഒയാസിസ് പ്രോപർട്ടി മാനേജർ ഹാനി മുസ്തഫ അൽ ഹമീദ് നിർവഹിച്ചു. ദാനാ റാസികും ടീം അറബിക് ഡാൻസും അവതരിപ്പിച്ച മെഹ്ഫിൽ സംഗീതനിശ, സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത-നൃത്തമേള എന്നിവ ആസ്വാദകർക്ക് ഹരംപകർന്നു. ഡി.ആർ.ഒ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
സംഘാടകസമിതി അംഗങ്ങളായ അനിൽ മൂപ്പൻ, അബ്ദുൽ ബാരി, സാദത്ത് നാലകത്ത്, മുജീബ് എം. ഇസ്മായിൽ, ഡെയ്സൺ വർഗീസ്, സിറാജ് ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടൊപ്പം ദുബൈ റസിഡൻഷ്യൽ ഒയാസിസ് കോംപ്ലക്സിലെ ദേവദാരു ആയുർവേദിക് മെഡിക്കൽ സെന്ററിന്റെ ലോഞ്ചിങ്ങും നടന്നു. ആരോഗ്യമന്ത്രാലയം ഉപദേശകൻ അബ്ദലാസി അൽസയാതി ഉദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

