Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പര്‍വത നിരയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി

text_fields
bookmark_border
പര്‍വത നിരയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
cancel
camera_alt

മലനിരയില്‍ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ റാക് പൊലീസ് എയര്‍വിങ് വിഭാഗം

റാസല്‍ഖൈമ: റാക് അല്‍ ഗൈല്‍ പ്രദേശത്തെ വാദി ഖാദ പര്‍വത നിരയില്‍ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ റാക് പൊലീസ് എയര്‍വിങ് വിഭാഗം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.യാത്രാ​​​േക്ലശം നിറഞ്ഞ പര്‍വത പ്രദേശത്താണ് കുടുംബം കുടുങ്ങിയതെന്ന് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് അല്‍ യമഹി പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തിന് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം റാക് പൊലീസ് ഓപറേഷന്‍ റൂമില്‍ അറിയിക്കുകയായിരുന്നു.

ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കുടുംബം നില്‍ക്കുന്ന സ്ഥലം കണ്ടെത്തിയത്.അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് പ്രാഥമിക സഹായം നല്‍കിയ ശേഷം തുടര്‍ നടപടികള്‍ക്ക് ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story