Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅതിജീവനത്തിന്​ ജീവിതം...

അതിജീവനത്തിന്​ ജീവിതം ഉഴിഞ്ഞുവെച്ച രക്ഷാപ്രവർത്തകർ

text_fields
bookmark_border
അതിജീവനത്തിന്​ ജീവിതം ഉഴിഞ്ഞുവെച്ച രക്ഷാപ്രവർത്തകർ
cancel
camera_alt

മുഹമ്മദ് ബാവ ചേറൂർ 

അനുഭവങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു കഴിഞ്ഞ റമദാൻ കടന്നുപോയത്​. കോവിഡ് ബാധിച്ചാൽ മരണം ഉറപ്പ് എന്ന ഭയത്താലായിരുന്നു പ്രവാസികൾ അടക്കമുള്ളവർ. അവർക്കിടയിലേക്ക് മാലാഖമാരായി ആതുരസേവന രംഗത്തുള്ളവർ സ്വയം ത്യജിച്ച്​ എത്തിയതോടെ പോരാട്ടനാളുകളായിരുന്നു. പല ആതുരസേവന രംഗത്തുള്ളവർക്കും ജീവൻ വെടിയേണ്ടി വന്നു.

അൽഐനിൽ എടുത്തുപറയേണ്ട പേരാണ് സേവനരംഗത്ത്​ സജീവമായ ഓഡിയോളജിസ്​റ്റ്​ താഹിറ കല്ലുമുറിക്കൽ. അൽഐനിലുള്ള മലയാളികൾക്കും ഇന്ത്യക്കാർക്കും വിദേശികൾക്കും അവരെ മറക്കാൻ പറ്റില്ല. കോവിഡി​െൻറ ആദ്യം മുതൽ തന്നെ വാട്സ്​ ആപ്​ ഗ്രൂപ്പുകളിലൂടെയും മറ്റും അവർ നൽകിയ വിലയേറിയ നിർദേശങ്ങൾ ജനങ്ങൾക്കു വളരെയധികം ഉപകരിച്ചു. ജനങ്ങൾ എന്തൊക്കെ ചെയ്യണം എന്നും പോസിറ്റിവ് ആയാൽ എന്താണ് ചെയ്യേണ്ടത് എന്നും നേരിട്ടും ഫോണിലൂടെയും വാട്സ്​ ആപ്പിലൂടെയും ജനങ്ങൾക്കു വിലയേറിയ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. അവരുടെ മഖാമിലെ ക്ലിനിക്കിൽ എത്തുന്നവരെ ക്വാറൻറീനിലേക്ക് മാറ്റാനും സർക്കാർ നിർദേശങ്ങൾ അപ്പപ്പോൾ നൽകാനും മുന്നിലുണ്ടായിരുന്നു.

വലിയ വിഷമം നേരിട്ടത് വിസിറ്റ് വിസക്കെത്തിയ കുടുംബങ്ങൾ ആയിരുന്നു. ലോക്ഡൗ​ൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാൻ പറ്റാതെയായി. ഭക്ഷണവും റൂമും പ്രതിസന്ധിയിലായി. നോമ്പുകാലം വന്നതോടെ സന്നദ്ധ സേവകരുടെ കിറ്റുകൾ നാനാഭാഗത്തേക്കും പ്രവഹിച്ചു. ക്വാറൻറീനിൽ പോയവർക്ക് അത്യാവശ്യ സാധനങ്ങൾ എത്തിക്കാൻ റൂമിലുള്ള സുഹൃത്തുക്കളും വാട്സ്​ ആപ്പിലൂടെയുള്ള സുഹൃത്തുക്കളും സഹായിച്ചു.

ക്വാറൻറീനിൽ എത്തിക്കുന്ന സാധനങ്ങൾ പരിശോധിച്ച് അണുവിമുക്തമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഇവിടത്തെ പൊലീസ് ഡിഫൻസ് ഉദ്യോഗസ്ഥരെ മറക്കാൻ കഴിയില്ല. അവരോട് എന്നും കടപ്പാട് മാത്രം. എ​െൻറ മാതൃ സംഘടനയായ ബ്ലൂ സ്​റ്റാർ അൽഐൻ, കെ.എം.സി.സി അൽഐൻ, യൂത്ത് ഇന്ത്യ അൽഐൻ, ഇന്ത്യൻ സോഷ്യൽ സെൻറർ തുടങ്ങി എല്ലാ സംഘടനകളും കൂട്ടായ്മകളും ഈ പോരാട്ട വീഥിയിൽ പരസ്പരം കൈകോർത്തിരുന്നു.

നോർക്ക ഹെൽപ് ഡെസ്ക്കും ഏറെ സഹായമെത്തിച്ചു. എ​െൻറ നാട്ടുകാരുടെ സംഘടനയായ വഫ യു.എ.ഇ ഹെൽപ് ഡെസ്ക് രൂപവത്​കരിച്ച്​ സഹായമെത്തിച്ചു. അടഞ്ഞ റൂമിലിരുന്ന്​ ലോകത്തി​െൻറ വിവിധ കോണിൽ സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിത്തന്നത് കോവിഡാണ്. അടഞ്ഞുകിടന്ന പള്ളികൾ തുറന്നത്​ ഈ നോമ്പ് ഏറക്കുറെ ആശ്വാസം നൽകുന്നുണ്ട്.

യു.എ.ഇ ഭരണകൂടത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഏകദേശം 200ഓളം രാജ്യങ്ങളിലെ ജനങ്ങൾ സന്തോഷത്തോടെ കഴിയുന്ന ഈ രാജ്യത്ത്​ എല്ലാവരുടെയും സുരക്ഷയും ചികിത്സയും ക്വാറൻറീനും ഭക്ഷണവുമെല്ലാം സൗജന്യമായി സർക്കാർ ഉറപ്പുവരുത്തി. സൗജന്യ വാക്‌സിനേഷനും സൗജന്യ കോവിഡ് പരിശോധനയും എല്ലാവർക്കും നൽകി ലോകത്തിനുതന്നെ മാതൃകയാണ് ഈ കൊച്ചുരാജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramdan
News Summary - Rescue workers who laid down their lives for survival
Next Story