റിപ്പബ്ലിക് ദിന കവി സമ്മേളനം ദുബൈയിൽ
text_fieldsദുബൈ: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഹിന്ദി-ഉർദു സാഹിത്യ സമ്മേളനത്തിന് വീണ്ടും ദുബൈ വേദിയാകുന്നു. 24ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന കവി സമ്മേളനവും മെഹഫിലും ജനുവരി 31ന് മൂവൻപിക് ഗ്രാൻഡ് അൽ ബുസ്താനിൽ അരങ്ങേറും.
ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ യു.എ.ഇയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും കവിത സ്നേഹികൾ പങ്കെടുക്കും. 2025ൽ സെയ്ദ് ഫർസാൻ റിസവിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യസമ്മേളനത്തിൽ ലക്നോ സർവകലാശാലയിലെ ഉർദു ഡിപാർട്ട്മെന്റ് തലവൻ ഡോ. നയ്യാൻ ജലാൽപുരിയായിരുന്നു നടപടികൾ ക്രമീകരിച്ചിരുന്നത്.
ഈ വർഷം മൻസാർ ഭോപാലി, അസം ശാക്രി, ഡോ. രാമ സിങ്, നഗ്മ നൂർ, അതുൽ അജ്നബി, ഹിമാൻഷി ബാബ്റ, സെയ്ഫ് ബാബർ, രാധിക ഗുപ്ത, ആയുഷി രാകേച്ച, ഡോ. ദിൽഷാദ് ഗൊരക്പുരി തുടങ്ങിയ മുതിർന്ന ആറ് സമകാലിക കവികൾ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ സ്മാരക സുവനീറും പ്രകാശനം ചെയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

