Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ റിപ്പബ്ലിക് ദിനാഘോഷം

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ റിപ്പബ്ലിക് ദിനാഘോഷം
cancel

ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു.

ഇന്ത്യൻ കൗൺസിലേറ്റിൽ നിന്നുള്ള വൈസ് കൗൺസിൽ ഈശ്വർ ദാസ് പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു.

പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും സോഷ്യൽ ക്ലബ് കോൺസുലർ സെക്രട്ടറി അശോക് നന്ദിയും പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു നിരവധി ആളുകളും പങ്കെടുത്ത പരിപാടിയിൽ മധുര പലഹാര വിതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Republic Day celebration fujairah
Next Story