മൂവർണ ശോഭയിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsദുബൈ: ഭരണഘടനയുടെ മഹത്വം ഉദ്ഘോഷിച്ച്, രാഷ്ട്ര ഐക്യത്തിന്റെ പ്രതിജ്ഞ പുതുക്കി യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആഘോഷങ്ങൾക്ക് പുറമെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും പരിപാടികൾ ഒരുക്കി.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ കോൺസുൽ ഉത്തംചന്ദ്, അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം എന്നിവർ ദേശീയ പതാക ഉയർത്തിയ ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുന്നു
ശക്തമായ മഴ കണക്കിലെടുത്ത് ചില വിദ്യാലയങ്ങൾ ആഘോഷം മാറ്റിവെച്ചിരുന്നു. അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ അംബാസഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
പിന്നീട് അംബാസഡർ ഒരുക്കിയ ചടങ്ങിൽ യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി പതാക ഉയർത്തി. റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷം വർണാഭമാക്കി.
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കൗൺസുൽ ബിജേന്ദർ സിങ് ദേശീയ പതാക ഉയർത്തുന്നു
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ വളരെ വിപുലമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഐ.എസ്.സി അജ്മാൻ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കൗൺസുൽ ബിജേന്ദർ സിങ് ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. ഐ.എസ്.സി പ്രസിഡന്റ് ജാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ലേഖ സിദ്ധാർത്ഥൻ സ്വാഗതവും ജോ. ട്രഷറർ അഫ്സൽ ഹസൈൻ നന്ദിയും പറഞ്ഞു.
റാക് ഇന്ത്യന്‍ അസോസിയേഷന്
റാക് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍നിന്ന്
റാക് ഇന്ത്യന്‍ അസോസിയേഷന്റെയും ഇന്ത്യന്‍ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ദേശീയപതാക ഉയര്‍ത്തി. സെക്രട്ടറി മധു, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി, ഇന്ത്യന്‍ അസോസിയേഷന് കമ്മിറ്റിയംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, വിവിധ കൂട്ടായ്മയുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ കോൺസുൽ ഉത്തംചന്ദ്, അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം എന്നിവർ ചേർന്ന് പതാക ഉയർത്തി. ഷാർജ ഇന്ത്യൻ സ്കൂളിലും ആഘോഷമൊരുക്കിയിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ടി.വി. നസീർ, മാത്യൂ ജോൺ, കെ.ആർ. രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, പ്രധാനാധ്യാപകരായ മിനി മേനോൻ, സ്വർണലത, ഡെയ്സി റോയ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഖോർഫാകാൻ
ക്ലബ്ബ് അംഗണത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അരുൺ നെല്ലിശ്ശേരി ദേശീയ പതാക ഉയർത്തി. ക്ലബ് വൈസ് പ്രസിഡന്റ് ടി.വി. മുരളീധരൻ, കൗൺസിൽ സെക്രട്ടറി സീനി ജമാൽ, സ്പോർട്സ് സെക്രട്ടറി മൊയ്തു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ സ്വാഗതവും ആർട്സ് സെക്രട്ടറി ബിജു കെ.ജി പിള്ള നന്ദിയും പറഞ്ഞു. ക്ലബ് എക്സിക്യൂട്ടീവ് മെമ്പേഴ്സ് കുര്യൻ ജയിംസ്, രോഹിത്, സുകുമാരൻ, റാംസൺ, മജീദ് എന്നിവരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ദുബൈ അവീർ മർക്കസ്
ദുബൈ അവീർ മർക്കസിൽ ‘ഭൂബാഗ്’ എന്ന പേരിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം പ്രജീഷ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ സഖാഫി തലയാട് അധ്യക്ഷത വഹിച്ചു. ഹൈദർ അലി അമാനി പർലാടം റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഫുളൈൽ സഖാഫി, ഷമീർ പി.ടി വയനാട്, ഹനീഫ് സഖാഫി, മുസമ്മിൽ ചാവക്കാട്, അമീർ ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു.
റാക് ഐ.ആര്.സി
ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി). വൈസ് കോണ്‍സല്‍ കാളിമുത്തു ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ഐ.ആര്.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ജേക്കബ്, ഡോ. നിഗം, ഡോ. സവിത, പ്രസാദ് ശ്രീധരന്, ഹബീബ് മുണ്ടോള്‍, അനുപ് എളമന, ജെ.ആര്.സി. ബാബു, സഫീന, അന്‍സാര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. പത്മരാജ്, മോഹന്‍ പങ്കത്ത് എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി സുമേഷ് മഠത്തില്‍ സ്വാഗതവും ട്രഷറര്‍ ഡോ. മാത്യു കെ.എം നന്ദിയും പറഞ്ഞു.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് കെ.സി. അബൂബക്കർ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.ഡി. മുരളീധരൻ, ജനറൽ സെക്രട്ടറി എൻ.എം. അബ്ദുസ്സമദ്, ട്രഷറർ സി.എക്സ്. ആന്റണി, പി.എം. സൈനുദ്ദീൻ, എ.എം. അബ്ദുൽ കലാം, പ്രദീപ് എന്നിവർ നേതൃത്വം നൽകി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ചടങ്ങിൽ വായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

