അഭിമാനത്തിന്‍റെ ദിനം- ഡോ. ശരീഫ് അബ്ദുൽഖാദർ
text_fieldsഡോ. ശരീഫ് അബ്ദുൽഖാദർ
ദുബൈ: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ലോകമാകമാനമുള്ള മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനത്തിന്‍റെ ദിനമാണെന്ന് എ.ബി.സി കാർഗോ ചെയർമാൻ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. കൊളോണിയൽ ശക്തികളോട് പോരാടി സ്വാതന്ത്ര്യം ആർജിച്ചശേഷം ഭരണഘടന നിലവിൽ വന്നതോടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത്. രാജ്യത്തിന്‍റെ അഖണ്ഡതയും സ്വാഭിമാനവും ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ജാഗരൂകരാകേണ്ടതുണ്ട്.
ഭരണഘടനയുടെ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ അടക്കമുള്ളവരുടെ നിസ്വാർഥ പരിശ്രമങ്ങളാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നത്. രാജ്യത്തിന്‍റെ പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കി ഉത്തരവാദപൂർണമായ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രതിജ്ഞാബദ്ധമാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

