വിദഗ്ധരായ മുൻ പ്രവാസികളുടെ പുനരധിവാസം; മുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളായ വിദഗ്ധ തൊഴിലാളികളുടെ സേവനം കേരളം ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.യു.എ.ഇയിലെ സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീനാണ് കത്തയച്ചത്. ഇലക്ട്രീഷ്യൻ, പ്ലംബിങ്, കാർപെന്റർ, പെയിന്റർ, എ.സി മെക്കാനിക് തുടങ്ങിയ വിദഗ്ധ തൊഴിൽ മേഖലയിൽ മുൻ പ്രവാസികളായ നിരവധി പേർ കേരളത്തിലുണ്ട്.
ഇവരെ ഉപയോഗപ്പെടുത്തുന്നതിനായി ജില്ലകൾ തോറും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് കത്തിലെ ആവശ്യം. നോർക്കയുടെ നേതൃത്വത്തിൽ ഇവരെ ഉൾക്കൊള്ളിച്ച് ഒരു ഡേറ്റ ബേസ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർ നടപടികൾക്കായി വിഷയം ലേബർ കമീഷണർക്ക് കൈമാറുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

