പുതിയ മൂന്ന് ബ്രാൻഡുകളുമായി റിനം ഹോൾഡിങ്
text_fieldsറിനം ഹോൾഡിങ്സിന്റെ വിവിധ ബ്രാൻഡുകൾ പുറത്തിറക്കുന്ന ചടങ്ങ്
ദുബൈ: 22 വർഷമായി യു.എ.ഇയിൽ ഭക്ഷണ സാധനങ്ങളും അനുബന്ധ ഉൽപന്നങ്ങളും ഹോൾസെയിലായും റീട്ടെയിലായും വിതരണം ചെയ്യുന്ന റിനം ഹോൾഡിങ്ങിന്റെ പുതിയ മൂന്ന് ബ്രാൻഡുകൾ ലോഞ്ച് ചെയ്തു. ദുബൈ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുതിയ ബ്രാൻഡുകൾ അവതരിപ്പിച്ചത്. റിനം ഹോൾഡിങ്ങിന്റെ സ്വതന്ത്ര ബ്രാൻഡ് ആയ ഫ്രൈഡേക്ക് കീഴിൽ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം ചായ പൊടികളുടെ ബ്രാൻഡ് ആയ ഫ്രൈ റ്റീ (Frytea) ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ. ഉമർ അൽ മുതന്ന, റിനം ഹോൾഡിങ് മാനേജിങ് ഡയറക്ടർ പി.ടി.എ. മുനീർ, ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) സ്ഥാപകൻ ഫൈസൽ മലബാർ എന്നിവർ സംയുക്തമായി ലോഞ്ച് ചെയ്തു.
പുഡിങ് മിക്സ്, ഐസ്ക്രീം മിക്സ്, മിൽക്ക് പൗഡർ എന്നീ ശേഖരങ്ങളുടെ ബ്രാൻഡായ ലാക് (Lac) ഗ്ലോബൽ യൂത്ത് അംബാസഡറും വേൾഡ് ടാലന്റ് ഹബ് പ്രസിഡന്റുമായ ഡോ. മൻസൂർ അൽ ഒബീദിലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വർ അലി ശിഹാബ് തങ്ങൾ, റിനം ഹോൾഡിങ് മാനേജിങ് ഡയറക്ടർ പി.ടി.എ. മുനീർ, പീ ഉബൈദുല്ല എം.എൽ.എ, ഐ.പി.എ ചെയർമാൻ ശ്രീ. വി.കെ. ശംസുദ്ദീൻ, പർപ്പിൾ ലൈൻ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷാഫി എന്നിവർ ചേർന്ന് പുറത്തിറക്കി. പ്രീമിയം സൺ ഫ്ലവർ ഓയിലിന്റെ ബ്രാൻഡായ ഫ്രൈസ് (Fryze) പി.ടി.എ. മുനീർ, ചീഫ് സ്ട്രാറ്റജിക് അഡ്വൈസർ ഡോ. ഷൈജു മാരാർ, റിനം ഹോൾഡിങ്ങിന്റെ കോർ ടീം മെംബർമാരായ ഹാമിദ് റസ, സൈദലവി,
നസ്റുല്ലാ മുഹമ്മദ്, മുഹമ്മദ് സാദിഖ്, ജാവേദ് അദ്നാൻ, മുഹമ്മദ് അജ്മൽ എന്നിവർ ചേർന്ന് ലോഞ്ച് ചെയ്തു. ലോഞ്ചിങ് ചടങ്ങിലും ഇഫ്താർ വിരുന്നിലും വിശിഷ്ട അതിഥികൾക്ക് പുറമെ ഐ.പി.എ അംഗങ്ങൾ, കെ.എം.സി.സി നേതാക്കൾ, ഐ.സി.എഫ് നേതാക്കൾ, ഉപഭോക്താക്കൾ, വിതരണക്കാർ, സംരംഭകർ, കുടുംബാംഗങ്ങൾ, ബാങ്ക് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

