Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ തുറൈഫ് ഉദ്യാന...

അൽ തുറൈഫ് ഉദ്യാന നവീകരണം പൂർത്തിയാക്കി

text_fields
bookmark_border
അൽ തുറൈഫ് ഉദ്യാന നവീകരണം പൂർത്തിയാക്കി
cancel
camera_alt

അൽ തുറൈഫ് ഉദ്യാനം

ഷാർജ: കൽബയിലെ അൽ തുറൈഫ് പാർക്ക് നവീകരണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നു. പുല്ലും പൂക്കളും മരങ്ങളും തണലുവിരിക്കുന്ന ഉദ്യാനത്തിന് 9,00,000 ചതുരശ്ര മീറ്റർ ചുറ്റളവുണ്ട്.പാർക്കിൽ നമസ്​കാര മുറി, കഫറ്റീരിയ, വിശ്രമമുറികൾ, റബർ നടപ്പാത, കുട്ടികളുടെ കളിസ്ഥലം, മറ്റു സേവനങ്ങളും സൗകര്യങ്ങളും നൽകിയതായി പൊതുമരാമത്ത് വകുപ്പിലെ ബ്രാഞ്ചസ് വകുപ്പ് ഡയറക്​ടർ എൻജി. മുഹമ്മദ് ബിൻ യാറൂഫ് പറഞ്ഞു. കളിക്കളത്തി​ൻെറ ആകൃതിയിൽ മെനഞ്ഞെടുത്ത ഉദ്യാനം ഏറെ ആകർഷകമാണ്.

കൽബയിലെ കുട്ടികൾക്കും സ്ത്രീകൾക്കുമായി നിർമിച്ച അൽ ഗൈൽ ഉദ്യാനവും തുറന്നു. 24,000 ചതുരശ്ര മീറ്റർ വിസ്​തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തിൽ 540 മീറ്റർ റബർ നടപ്പാത, സമുദ്ര-പ്രചോദിത വിനോദ കളിസ്ഥലങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, ജലധാര, അതിശയകരവും വിശാലവുമായ പുൽമേടുകൾ എന്നിവയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardensharjah
News Summary - Renovation of Al Turaif Garden has been completed
Next Story