Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവീകരണം പൂർത്തിയായി; ...

നവീകരണം പൂർത്തിയായി; പുത്തൻ ലുക്കിൽ ദേര ​​​ക്ലോക്ക്​ ടവർ

text_fields
bookmark_border
നവീകരണം പൂർത്തിയായി;    പുത്തൻ ലുക്കിൽ ദേര ​​​ക്ലോക്ക്​ ടവർ
cancel

ദു​ബൈ: ന​ഗ​ര​ത്തി​ന്‍റെ പൈ​തൃ​ക​മു​റ​ങ്ങു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദേ​ര ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഒ​രു കോ​ടി ദി​ർ​ഹം ചെ​ല​വ​ഴി​ച്ച്​ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. മേ​യ്​ മാ​സ​ത്തി​ലാ​ണ്​ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ​

ക്ലോ​ക്ക്​ ട​വ​റി​ന്‍റെ​യും ചു​റ്റു​മു​ള്ള റൗ​ണ്ട്​ എ​ബൗ​ട്ടി​ന്‍റെ​യും ന​വീ​ക​ര​ണ​മാ​ണ്​ പ​ദ്ധ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ​ക്ലോ​ക്ക്​ ഭം​ഗി​യാ​ക്ക​ൽ, ട​വ​ർ തൂ​ണു​ക​ളു​ടെ ന​വീ​ക​ര​ണം, പൂ​ന്തോ​ട്ടം മ​നോ​ഹ​ര​മാ​ക്ക​ൽ, നി​ല​ത്ത്​ പു​തി​യ ക​ല്ലു​ക​ൾ പ​തി​ക്ക​ൽ, ബ​ഹു​വ​ർ​ണ വെ​ളി​ച്ച സം​വി​ധാ​നം ഒ​രു​ക്ക​ൽ, ഫൗ​ണ്ടേ​ൻ പു​തു​ക്ക​ൽ എ​ന്നി​വ​യാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

1963ൽ ​നി​ർ​മി​ത​മാ​യ ക്ലോ​ക്ക്​ ട​വ​ർ ഉ​മ്മു ഹു​റൈ​ർ സ്​​ട്രീ​റ്റി​നും ആ​ൽ മ​ക്​​തൂം സ്​​ട്രീ​റ്റി​നും ഇ​ട​യി​ലെ ക​വ​ല​യി​ലാ​ണ്​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ലാ​ൻ​ഡ്​​മാ​ർ​ക്കു​ക​ളെ​ല്ലാം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ​ക്ലോ​ക്ക്​ ട​വ​റി​നും പു​തു​മോ​ടി വ​രു​ത്തു​ന്ന​തെ​ന്ന്​ നേ​ര​ത്തേ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationclock towerderacomplete
News Summary - Renovation complete; Dera Clock Tower in new look
Next Story