Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡിലെ തടസ്സം നീക്കി;...

റോഡിലെ തടസ്സം നീക്കി; ​െഡലിവറി ബോയിക്ക് അഭിനന്ദനം

text_fields
bookmark_border
റോഡിലെ തടസ്സം നീക്കി; ​െഡലിവറി ബോയിക്ക് അഭിനന്ദനം
cancel

ദു​ബൈ: ശ​ക്​​ത​മാ​യ കാ​റ്റി​ൽ റോ​ഡി​ലേ​ക്ക്​ നീ​ങ്ങി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി​യ പാ​കി​സ്താ​ൻ​കാ​ര​നാ​യ ഡെ​ലി​വ​റി റൈ​ഡ​ർ​ക്ക്​ ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം. പാ​ക്​ സ്വ​ദേ​ശി​യാ​യ വ​ഖാ​സ്​ സ​ർ​വാ​റി​നെ​യാ​ണ്​ മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ച​ത്. റോ​ഡി​ലെ ത​ട​സ്സം നീ​ക്കു​ന്ന യു​വാ​വി​ന്‍റെ വി​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ​ യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി​യെ പ്ര​കീ​ർ​ത്തി​ച്ച​ത്​. സി​ലി​ക്ക​ൺ ഒ​യാ​സി​സ്​ നോ​ർ​ത്ത്​ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ ​ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. ന​ട​പ്പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത കു​ഴി​ക്ക്​ ചു​റ്റു​മാ​യി വെ​ച്ച ബാ​രി​ക്കേ​ഡു​ക​ൾ ശ​ക്​​ത​മാ​യ കാ​റ്റി​ൽ റോ​ഡി​ന്​ ന​ടു​വി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തു വ​ഴി വ​ന്ന വ​ഖാ​സ്​ ബൈ​ക്ക്​ നി​ർ​ത്തി​യ ശേ​ഷം ബാ​രി​ക്കേ​ഡു​ക​ൾ വ​ലി​ച്ചു നീ​ക്കി റോ​ഡ​രി​കി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ആ​രോ പ​ക​ർ​ത്തി​യ വി​ഡി​യോ വൈ​റ​ലാ​യ കാ​ര്യം വ​ഖാ​സ്​ അ​റി​ഞ്ഞി​രു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഡെ​ലി​വ​റി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​ ഒ​രാ​ൾ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ച്​ വി​ഡി​യോ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട​പ്പോ​ഴാ​ണ്​ ത​ന്‍റെ പ്ര​വൃ​ത്തി വൈ​റ​ലാ​യ​താ​യി അ​റി​ഞ്ഞ​തെ​ന്ന്​ വ​ഖാ​സ്​ പ​റ​ഞ്ഞു. വ​ന്ന​യാ​ൾ​ ഒ​രു സ​മ്മാ​ന​പ്പൊ​തി​യും ന​ൽ​കി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ത​ന്നെ സ​മീ​പി​ച്ച​യാ​ൾ ഉ​യ​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന കാ​ര്യം പി​ന്നീ​ടാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും വ​ഖാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRoadblock
News Summary - Removed the roadblock; Kudos to the delivery boy
Next Story