ഓർമപ്പെരുന്നാളും യാത്രയയപ്പും
text_fieldsഫാ. എബിൻ ഊമേലിന് കത്തീഡ്രൽ അധികൃതർ ഉപഹാരം സമർപ്പിക്കുന്നു
ഷാർജ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ സോണൽ വൈസ് പ്രസിഡന്റും ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ വികാരിയുമായ ഫാ. എബിൻ ഊമേലിന് യാത്രയയപ്പ് നൽകി.
പരിശുദ്ധനായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചത്. രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നേർച്ചവിതരണവും നടത്തി. പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. പുതിയ വികാരി ഫാ. എൽദോസ് കാവാട്ട്, ഫാ. ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു. കഴിഞ്ഞ നാളുകളിൽ പള്ളിയുടെ ഉന്നമനത്തിനും സമൂഹത്തിന്റെ വിവിധ തലങ്ങളിലും അച്ചൻ നടത്തിയ പുരോഗമന പ്രവർത്തനങ്ങൾ അനുസ്മരിച്ചു. സോണൽ സെക്രട്ടറി ഷാജൻ തോമസ്, പള്ളി സെക്രട്ടറി സണ്ണി ജോൺ, ട്രസ്റ്റി അജിത്ത് എബ്രഹാം, ഇടവകയിലെ ഷെവലിയർമാർ, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

