രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
text_fieldsഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം
ഷാർജ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഇൻകാസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി കെ.എം. അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ ജലീൽ, കമാൽ കൊടിയത്തൂർ, ശനസ് റഷീദ്, ആസിഫ് കുറ്റിച്ചിറ, ഷംസീർ നാദാപുരം, അഖിൽ മോഹൻ, പുഷ്പൻ അമ്പലപ്പറമ്പ്, വേണു തൂണേരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സതീഷ് നമ്പിയത്ത് സ്വാഗതവും ട്രഷറർ സൂരജ് സൂര്യ നന്ദിയും പറഞ്ഞു.

