ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
text_fieldsഅജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം
അജ്മാന്: അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടി അജ്മാൻ കെ.എം.സി.സി മുൻ പ്രസിഡന്റ് സലാം വലപ്പാട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് നാസർ കോട്ടാരത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ മാസ്റ്റർ തോട്ടിക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ജനാധിപത്യം അതിന്റെ എല്ലാ അർഥത്തിലും നടപ്പാക്കിയ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഭരണാധികാരികളും ജനങ്ങളും തമ്മിൽ മറയില്ലാതെ ഇടപഴകാൻ കഴിയുമെന്ന് സ്വജീവിതംകൊണ്ട് കാണിച്ചുതന്ന ഭരണാധികാരിയായിരുന്നുവെന്നും യോഗം വിലയിരുത്തി.
അജ്മാൻ കെ.എം.സി.സി ഭാരവാഹികളായ സാലിഹ് സി.എച്ച്, റസാഖ് ചാലിൽ, പി.ടി.കെ. മൊയ്തു, ഐ.എന്.സി പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് സാഹിൽ, കെ.എം.സി.സി നേതാക്കളായ അബ്ദുറഹ്മാൻ അരീക്കോട്, അഷ്റഫ് നീർച്ചാൽ, അസീസ് തോഴൂക്കര, ജില്ല കെ.എം.സി.സി ഭാരവാഹികളായ ശാഫി മാർപ്പനടക്ക, റഷീദ് എരമംഗലം, ലത്തീഫ് ടി.എൻ. പുരം, അഫ്സാർ സി.പി, മുനീർ കുരുവമ്പലം, റഷീദ് മങ്കട, ആസിഫ് കാസർകോട്, മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് വാഫി, ഫാറൂഖ് കോക്കൂർ, റഹൂഫ് പറപ്പൂർ, മുസ്തഫ മങ്കട, ഇർഷാദ് മഞ്ചേരി, ഹബീബ് വളാഞ്ചേരി, സഹീർ, അബ്ദുറഹ്മാൻ മേലങ്ങാടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി സി.വി. സൈനുൽ ആബിദീൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റും പ്രോഗ്രാം കോഓഡിനേറ്ററുമായ കോമു ചോലക്കണ്ട് നന്ദിയും പറഞ്ഞു.

