പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഓർമപ്പെരുന്നാൾ
text_fieldsപൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ നാലാം ഓർമപ്പെരുന്നാൾ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. സന്തോഷ് സാമുവൽ ഉദ്ഘാടനം
ചെയ്യുന്നു
ഫുജൈറ: പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ നാലാം ഓർമപ്പെരുന്നാൾ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ യു.എ.ഇയിലെ ഗ്രിഗോറിയൻ തീർഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ആചരിച്ചു. ചടങ്ങുകൾ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. സന്തോഷ് സാമുവൽ ഉദ്ഘാടനം ചെയ്തു.
ജാതിമത വർണ വർഗ ഭേദമെന്യേ സമൂഹത്തിൽ അദ്ദേഹം ചെയ്ത കാരുണ്യ പ്രവൃത്തികൾ ഒട്ടനവധി പേർക്ക് സാന്ത്വനം നൽകിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് പി.സി. സൈമൺ അധ്യക്ഷനായിരുന്നു. ഫുജൈറ ഇടവക സെക്രട്ടറി സി.ജെ. ബിജുമോൻ, ട്രസ്റ്റി ജേക്കബ് പാപ്പച്ചൻ, തോമസ് പോൾ, രാജു ചെറുവത്തൂർ, ജോബിൻ പുളിക്കൽ, ആഗി ജോൺ, ഫിലിപ് മാത്യു, നിതിൻ കുര്യാക്കോസ്, ലിബിൻ ബാബു എന്നിവർ ഓർമകൾ പങ്കുവെച്ചു.
നിനോ തമ്പാൻ തിരുമേനിയെ കുറിച്ച് ചിട്ടപ്പെടുത്തിയ ഗാനം യോഗത്തിൽ ആലപിച്ചു. സെക്രട്ടറി ജിനീഷ് വർഗീസ് സ്വാഗതവും ജോയിൻ സെക്രട്ടറി സുജിത്ത് കൊച്ചു നന്ദിയും രേഖപ്പെടുത്തി.
യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കുന്നംകുളം പ്രവാസികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ പ്രാർഥനയും നേർച്ചയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

