ഓർമിക്കുക, വ്യക്തി ശുചിത്വം അതിപ്രധാനം
text_fieldsഭക്ഷണ മലിനീകരണം തടയുന്നതിന് വ്യക്തിശുചിത്വം ഏറ്റവും പ്രധാനമാണ്. ഭക്ഷ്യവസ്തുക്കൾ കൈകാര്യംചെയ്യുന്നവർ വ്യക്തിശുചിത്വം പാലിച്ചില്ലെങ്കിൽ ഭക്ഷണം പലരീതിയിൽ മലിനമാകും. പല വിപത്തുകൾക്കുമിത് കാരണമാകും. ഭക്ഷണം കൈകാര്യംചെയ്യുന്നവരുടെ കൈകൾ, ചർമം, മുടി എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന രോഗാണുക്കൾ, ഭക്ഷണത്തിലേക്ക് കടന്ന് സൂക്ഷ്മാണു മലിനീകരണം അഥവാ ബാക്ടീരിയൽ കണ്ടാമിനേഷന് കാരണമാകും. മലിനീകരണം സംഭവിക്കുന്നത് മുടി, നഖം, ആഭരണം, പ്ലാസ്റ്റിക്, ഗ്ലൗസ്, പ്ലാസ്റ്റർ എന്നിവ ഭക്ഷണത്തിൽ വീഴുേമ്പാഴാണ്. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പെർഫ്യൂം, സോപ്പ് എന്നിവ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അവ രാസമലിനീകരണത്തിന് കാരണമാകും. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷം കൈകളും ഉപകരണങ്ങളും ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ അലർജിയുണ്ടാക്കും.
വ്യക്തിശുചിത്വം പാലിക്കാൻ സ്വീകരിക്കേണ്ട പ്രധാന നടപടികളിൽ ആദ്യത്തേതാണ് കൈകൾ നല്ലതുപോലെ സോപ്പുപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക എന്നത്. നഖങ്ങൾ നീളാതെ വെട്ടിയും വൃത്തിയായും സൂക്ഷിക്കുകയും നെയിൽ പോളിഷ് ഒഴിവാക്കുകയും ചെയ്യണം.
മത്സ്യം, മാംസം എന്നിവ തയാറാക്കുന്ന പരിസരത്തുനിന്നും മറ്റൊരിടത്തേക്ക് മാറുേമ്പാൾ, വിശ്രമം കഴിഞ്ഞ് തിരികെ വരുേമ്പാൾ, ടോയ്ലറ്റിൽ പോയി തിരികെ വരുേമ്പാൾ, ഭക്ഷണം കഴിച്ചശേഷവും പുകവലിച്ചതിനുശേഷവും, മുറിവിലെ വാട്ടർ പ്രൂഫ് ഡ്രസിങ് മാറ്റിയതിനുശേഷം, ക്ലീനിങ് കെമിക്കൽ-ക്ലീനിങ് തുണികൾ സ്പർശിച്ചതിനുശേഷം, പാക്കേജിങ് കൈകാര്യം ചെയ്തശേഷം, വേസ്റ്റ് കൈകാര്യംചെയ്തശേഷം, അലർജിയുണ്ടക്കുന്ന വസ്തുക്കൾ കൈകാര്യംചെയ്തശേഷം എന്നീ സാഹചര്യങ്ങളിൽ വളരെ വൃത്തിയായി കൈ കഴുകേണ്ടതുണ്ട്.
കൈകഴുകുന്ന ബേസിനുകൾ വൃത്തിയായി സൂക്ഷിക്കുകയും അവ കൈ കഴുകാനായി മാത്രം ഉപയോഗിക്കുകയും വേണം. ഭക്ഷണമോ ഉപകരണങ്ങളോ കഴുകാൻ ഉപയോഗിക്കരുത്. അതുപോലെ ഭക്ഷണവും ഉപകരണങ്ങളും കഴുകാൻ ഉപയോഗിക്കുന്ന സിങ്കിൽ കൈകഴുകാൻ പാടില്ല. ലിക്വിഡ് സോപ്പും ഡിസ്പോസിബ്ൾ പേപ്പർ ടവലും എപ്പോഴും ബേസിന് അടുത്തുണ്ടാകണം. ഭക്ഷണം കൈകാര്യംചെയ്യുന്നവർ ആവശ്യം വരുേമ്പാൾ കൈയുറ, മാസ്ക് തുടങ്ങിയ സുരക്ഷസാമഗ്രികൾ നിർബന്ധമായും ധരിക്കണം.
ഭക്ഷണം കൈകാര്യംചെയ്യുന്നവരിൽ അണുബാധയില്ലാത്ത മുറിവുകളോ വ്രണങ്ങളോ ആയാൽ, അവ വൃത്തിയുള്ളതും നീലനിറത്തിലുള്ളതും വാട്ടർപ്രൂഫുമായ പ്ലാസ്റ്റർ ഉപയോഗിച്ച് പരിചരിച്ചതിനുശേഷമേ ജോലി തുടരാൻ പാടുള്ളൂ. മുറിവുകളോ പൊള്ളലുകളോ അണുബാധയോ ഗുരുതരമെങ്കിൽ ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണം.
ഭക്ഷണം കൈകാര്യംചെയ്യുന്നവരും അവരെ നിരീക്ഷിക്കുന്നവരും വ്യക്തിപരമായ ശുചിത്വവും പതിവ് ആരോഗ്യ ചെക്കപ്പുകളും ചെയ്ത് സാംക്രമികരോഗങ്ങളിൽനിന്ന് സ്വതന്ത്രരാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ രോഗങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കാനും ജീവനക്കാരിൽനിന്ന് ഉപഭോക്താക്കളിലേക്ക് ഭക്ഷ്യജന്യരോഗങ്ങൾ പകരുന്നത് ഒഴിവാക്കാനും സാധിക്കും.
ഭക്ഷണ സ്ഥാപനത്തിൽ ധരിക്കേണ്ടവ
1. യൂനിഫോം
ദുബൈ മുനിസിപ്പാലിറ്റി നിയമപ്രകാരം ബിസിനസ് ഉടമകൾ എേപ്പാഴും വൃത്തിയുള്ളതും അനുയോജ്യവുമായ യൂനിഫോം ഭക്ഷണം കൈകാര്യംചെയ്യുന്ന എല്ലാ വ്യക്തികൾക്കും നൽകേണ്ടതുണ്ട്. സ്ഥാപനത്തിനു പുറത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളിലൂടെ രോഗാണുക്കൾ സ്ഥാപനത്തിൽ കടക്കാതിരിക്കാനാണ് ഈ നിർദേശം. യൂനിഫോം കഴിവതും ഇളം നിറത്തിലുള്ളതും എപ്പോഴും വൃത്തിയുള്ളതുമായിരിക്കണം. പോക്കറ്റുകളിൽ അഴുക്കും രോഗാണുക്കളും അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ പോക്കറ്റുള്ള വസ്ത്രം ഒഴിവാക്കേണ്ടതാണ്. ഭക്ഷ്യസുരക്ഷ മുൻനിർത്തി, യൂനിഫോം ജോലിസ്ഥലത്തിന് പുറത്തുകൊണ്ടുപോകാൻ പാടുള്ളതല്ല. കഴുകി വൃത്തിയാക്കിയശേഷമാണ് ധരിക്കേണ്ടത്. ജോലി കഴിഞ്ഞാൽ നിശ്ചിത സ്ഥലത്ത് സൂക്ഷിക്കണം.
2. തൊപ്പി അല്ലെങ്കിൽ ഹെയർ നെറ്റ്
ഭക്ഷണസാധനങ്ങളിൽ മുടി വീഴാതിരിക്കാൻ തലയിൽ തൊപ്പിയോ ഹെയർനെറ്റോ ഉപയോഗിക്കുക. താടി കവർ ചെയ്യാൻ പ്രത്യേകം നെറ്റ് ഉപയോഗിക്കുക. പാകം ചെയ്തതും കഴിക്കാൻ തയാറാക്കിവെച്ചതുമായ വസ്തുക്കൾ കൈകൊണ്ട് സ്പർശിക്കേണ്ടിവന്നാൽ ൈകയുറകൾ ഉപയോഗിക്കുക. ഭക്ഷണം കൈകാര്യംചെയ്യുേമ്പാൾ സാധാരണ വസ്ത്രത്തിനു മുകളിൽ ഏപ്രിൻ, ജാക്കറ്റുകൾ എന്നിവ വേണ്ടപ്പോൾ ഉപയോഗിക്കണം.
3. പാദരക്ഷ
ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥലത്തുമാത്രം ഉപയോഗിക്കാനായി പൂർണമായും കാല് മറയുന്ന തരത്തിലുള്ള പ്രത്യേക പാദരക്ഷകൾ ഉപയോഗിക്കണം.
പുറത്തുനിന്നുള്ള മാലിന്യങ്ങൾ ഭക്ഷണം പാകംചെയ്യുന്നിടത്ത് കടന്നുകൂടുന്നത് ഇതുവഴി തടയാൻ കഴിയും. ഭക്ഷണം പാകം ചെയ്യുന്നവർ ആഭരണങ്ങൾ അണിയരുത്. അതിൽ അഴുക്കും രോഗാണുക്കളും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
ആഭരണങ്ങൾ ഭക്ഷണത്തിലേക്ക് വീഴുന്നത് ദോഷകരമായേക്കാം. ആഭരണങ്ങൾ യന്ത്രങ്ങളിലോ മറ്റോ കുടുങ്ങി അപകടം വരുത്തിവെക്കാനുള്ള സാധ്യതയുമുണ്ട്.
പ്രത്യേകം ഒഴിവാക്കേണ്ട ശീലങ്ങൾ
•വിരലുകൾ ഉപയോഗിച്ച് ഭക്ഷണം രുചിക്കുക. പല ഭക്ഷണങ്ങൾ രുചിക്കുേമ്പാൾ ഒരു സ്പൂൺ തന്നെ ഉപയോഗിക്കുക
•വിരലുകൾ നക്കി ഭക്ഷണ പാക്കേജിങ് വസ്തുക്കൾ വേർതിരിക്കുന്നത്
•ബാഗുകൾ തുറക്കുന്നതിനായി ഊതുന്നത്
•ഭക്ഷണം കൈകാര്യം ചെയ്യുേമ്പാൾ നഖം കടിക്കുന്നത്
•മൂക്ക് ചൊറിയുന്നത്
•ഭക്ഷണ സാധനങ്ങളിലേക്ക് തുമ്മുന്നത്
•ഗ്ലാസുകളിലും മറ്റും ഊതുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

