Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅച്ചടക്ക രഹിതമായ...

അച്ചടക്ക രഹിതമായ സ്​നേഹത്തിന്‍റെ ഒന്നാം റാങ്കുകാരൻ

text_fields
bookmark_border
VM-SATHISH
cancel

ദുബൈ: യു.എ.ഇയിൽ മരണപ്പെട്ട നൂറ്റമ്പതിലേറെ പ്രവാസികളുടെ മൃതദേഹം സംസ്​കരിച്ച്​ നാട്ടിലേക്കയച്ച മലയാളി സാമൂഹിക പ്രവർത്തകനെക്കുറിച്ച്​ വർഷങ്ങൾക്കു മുൻപ്​ ആദ്യമായി ഒരു ഇംഗ്ലീഷ്​ മാധ്യമത്തിൽ വാർത്തയെഴുതിയത്​ വി.എം.സതീഷ്​ എന്ന മാധ്യമ പ്രവർത്തകനായിരുന്നു. വർഷങ്ങൾക്കിപ്പുറം നാലായിരത്തിലേറെ മൃതദേഹങ്ങൾ ഉറ്റവർക്കെത്തിച്ചു നൽകിയ അതേ സാമൂഹിക പ്രവർത്തകൻ ^അഷ്​റഫ്​ താമരശ്ശേരി ^വ്യാഴാഴ്​ച രാവിലെ വി.എം. സതീഷി​​െൻറ ​മൃതദേഹത്തെ അനുഗമിച്ച്​ കൊച്ചിയിൽ വിമാനമിറങ്ങും.

മുന്നിലിരിക്കുന്നത്​ ആരെന്ന്​ നോക്കാതെ തനിക്ക്​ ശരിയെന്നുറപ്പുള്ള സത്യങ്ങൾ തുറന്നു പറയാനും ചോദ്യങ്ങളുന്നയിക്കാനും  പുലർത്തിയ ധീരതയാണ്​​ കഴിഞ്ഞ ദിവസം വിടവാങ്ങിയ മാധ്യമ പ്രവർത്തകൻ വി.എം. സതീഷിനെ എന്നും വേറിട്ടു നിർത്തിയത്​. പ്രകൃതത്തിലും വർത്തമാനത്തിലും മാത്രമല്ല സഹജീവികളെ സ്​നേഹിക്കുന്നതിലും സതീഷിന്​ തരിമ്പ്​ അച്ചടക്കമില്ലായിരുന്നു. അമ്മയുടെ അന്തിമ സംസ്​കാര ചടങ്ങുകൾക്കായി പണം സ്വരൂപിക്കാൻ താൻ അനുഭവിച്ച കഷ്​ടതകളാവും പ്രയാസപ്പെടുന്ന ഒ​ാരോ മനുഷ്യരെക്കാണു​േമ്പാഴും സതീഷ്​ ഒാർമിച്ചിട്ടുണ്ടാവുക.

വേദനിക്കുന്ന ഒാരോരുത്തരിലും അയാൾ സ്വന്തത്തെ കണ്ടെത്തി. ലേബർ ക്യാമ്പിൽ ചൂഷണം ചെയ്യപ്പെടുന്നവർക്കും പലിശ സംഘങ്ങളുടെ നീരാളിക്കൈയിൽ കുടുങ്ങിയവർക്കും സതീഷ്​ സ്വന്തക്കാരനായി. അവകാശ ലംഘനങ്ങൾക്കെതിരെ എഴുതിയ ഒാരോ വാർത്തകളും പ്രബലരായ ഒട്ടനവധി ശത്രുക്കളെ സ​ൃഷ്​ടിച്ചു. പക്ഷെ അബലരും ആലംബഹീനരുമായ ആയിരങ്ങൾക്ക്​ കരുത്തും കരുതലുമായിരുന്നു ആ വരികൾ. എം.ജി. സ്​കൂൾ ഒഫ്​ ഇൻറർനാഷനൽ സ്​റ്റഡീസിൽ നിന്ന്​ ഒന്നാം റാങ്കിൽ പഠിച്ചിറങ്ങിയ ഇയാൾ അക്ഷരാർഥത്തിൽ ഒരു അന്താരാഷ്​ട്ര പൗരനായിരുന്നു. ഇന്ത്യൻ എക്​സ്​പ്രസ്​ മുംബൈ ഒാഫീസിൽ മാധ്യമ പ്രവർത്തനം പരിശീലിക്കുന്ന കാലത്തു തന്നെ ഒട്ടനവധി ലേഖനങ്ങളാണ്​ സതീഷി​േൻറതായി അച്ചടിച്ചു വന്നിരുന്നത്​.

സ്വതന്ത്ര പത്രപ്രവർത്തകനായിരിക്കെ വിവിധ മുഖ്യധാരാ പത്രങ്ങൾക്കായി സതീഷ്​ തയ്യാറാക്കിയ ഒാരോ വാർത്തയും ചർച്ച ചെയ്യപ്പെട്ടു. മലയാളി വായനാ സമൂഹത്തിനിടയിൽ ഒതുങ്ങിപ്പോകുമായിരുന്ന പല വാർത്തകളെയും അന്താരാഷ്​ട്ര ശ്രദ്ധയിലെത്തിക്കാനും ഇതുവഴി കഴിഞ്ഞു. ജോലി നഷ്​ടപ്പെട്ടും ശമ്പളം മുടങ്ങിയും പിടിച്ചു നിൽക്കാൻ കഷ്​ടപ്പെട്ട നിരവധി പേരുടെ വീട്ടുവാടകയും കുട്ടികളുടെ ഫീസും അടക്കു​േമ്പാൾ സതീഷിന്​ കൈവിറച്ചില്ല.

ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മനുഷ്യർക്ക്​ പുത്തനുടുപ്പുകൾ സമ്മാനിച്ച്​ അവരുടെ സന്തോഷ നിറവിൽ ആനന്ദം കണ്ടു. ജോലി നഷ്​ടപ്പെട്ട് നാട്ടിലേക്ക്​ മടങ്ങിയ സതീഷ്​ മരണത്തിന്​ രണ്ടു നാൾ മുൻപ്​ യു.എ.ഇയിൽ തിരിച്ചെത്തിയതും നിയോഗമാവാം. പ്രകടനത്തിനിടെ വേദിയിൽ ഇടറി വീണ്​ മരണം പുൽകിയ കലാകാരെപ്പോലെ സതീഷ്​ അയാളുടെ തട്ടകത്തിൽ തന്നെ മരിച്ചു വീഴണം എന്നതാവും ചരിത്ര നീതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsVM SathishGulf Journalist
News Summary - Remember Gulf Journalist VM SATHISH -Gulf News
Next Story