ശ്രദ്ധേയമായി റാക് ചേതന വനിതാ ദിനാഘോഷം
text_fields‘റാക് ചേതന വുമണ്‍ ഓഫ് ദി ഇയര്‍ 2021’ പുരസ്കാരം മാധ്യമ പ്രവര്‍ത്തക സോണി ഷിനോയില്‍ നിന്ന് ദുബൈ റാഷിദ് ഹോസ്പിറ്റല്‍ നഴ്സ് ലത ലളിത ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ: റാക് ചേതന വനിത ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. റാക് ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങ് മാധ്യമ പ്രവര്‍ത്തക സോണിയ ഷിനോയ് ഉദ്ഘാടനം ചെയ്തു. ചേതന വനിത വിഭാഗം പ്രസിഡന്റ് ബബിത നൂര്‍ അധ്യക്ഷത വഹിച്ചു. 2021ലെ ചേതന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്ന ലത ലളിതക്ക് സോണിയ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കേരള സമാജം വനിത വിഭാഗം പ്രസിഡന്റ് മിനി, കവിത ടീച്ചര്‍ (യുവകലാസാഹിതി), ആബിദ, സബീന റസല്‍, ചേതന പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ലെസി സുജിത് സ്വാഗതവും റാസിബ ഷാഫി നന്ദിയും പറഞ്ഞു.

