‘ഭാവി’ പറയാൻ രമാ മേനോനും എത്തും
text_fieldsദുബൈ: യു.എ.ഇയിൽ മക്കളുടെ ഭാവി എന്തായിരിക്കണം എന്ന് ചർച്ച ചെയ്യുന്ന കുടുംബങ്ങളിലെയെല്ലാം അദൃശ്യ സാന്നിധ്യമാണ് രമാ മേനോൻ. നോളജ് ആൻറ് ഹ്യുമൻ ഡെവലപ്മെൻറ് അതോറിറ്റിയുടെയും ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറിെൻറയും അംഗീകാരം ലഭിച്ചിട്ടുള്ള എജുക്കേഷൻ കൺസൾട്ടൻറും കൗൺസലിങ് പോയൻറിെൻറ ഡയറക്ടറുമാണ് അവർ.
1998ൽ ഇന്ത്യൻ സ്കൂളിലെ കൗൺസിലർ േജാലിയുമായി യു.എ.ഇലെത്തിയ രമാ മേനോൻ 2004ല ആണ് കൗൺസലിങ് പോയൻറ് സ്ഥാപിക്കുന്നത്.
നിലവിൽ ഏത് സർവകലാശാലയിൽ പഠിക്കണം, ഏത് കോഴ്സ് തെരഞ്ഞെടുക്കണം, ഭാവി എങ്ങനെ സുരക്ഷിതമാക്കണം എെന്നാക്ക കൃത്യമായി നിർദേശിക്കാൻ രമയെ പോലെ കഴിവുള്ളവർ യു.എ.ഇയിൽ ചുരുക്കമാണ്. ഇൗ ഇൗ കാരണം കൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യു.എ.ഇ പൗരൻമാരും പ്രവാസികളും രമാ മേനോെൻറ വാക്കുകൾക്കായി കാതോർത്തിരിക്കും.
ഒരു കോഴ്സ് തെരഞ്ഞെടുക്കുകയെന്നാൽ വെറുതെ അപേക്ഷ പൂരിപ്പിക്കലല്ല. മറിച്ച് കുട്ടികളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിെൻറ ആദ്യപടിയാണ്. രമ മേനോൻ പറയുന്നു.
ചെെെന്ന വുമൺസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം സ്റ്റെല്ലാ മേരീസ് കോളജിൽ നിന്ന് മെഡിക്കൽ, സൈക്യാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയ അവർക്ക് വിദ്യാഭ്യാസം, ശിശുസംരക്ഷണം തുടങ്ങിയ മേഖലകളിൽ മൂന്ന് പതിറ്റാണ്ടത്തെ അനുഭവപരിചയമുണ്ട്.
ബിറ്റ്സ് പിലാനിയുടെ ദുബൈ കാമ്പസിലെ വിസിറ്റിങ് കൗൺസിലറും ഗൾഫ് എജുക്കേഷൻ ആൻറ് ട്രെയിനിങ് എക്സിബിഷെൻറ കൗൺസലിങ് പാർട്നറുമാണ്.
അമേരിക്ക, ബ്രിട്ടൺ, കാനഡ എന്നിവിടങ്ങളിൽ കാലാകാലമുണ്ടാകുന്ന ഉന്നതപഠന സാധ്യതകൾ നിർദേശിക്കുന്നതിൽ വൈദഗ്ധ്യം നേടിയ അവർ പ്രശസ്തമായ ‘ ഹെഡ് സ്റ്റാർട്ട് ഫോർ ഹയർ സ്റ്റഡീസ്’ എന്ന പുസ്തകത്തിെൻറ രചയിതാവുമാണ്. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജുകഫേ’ മൂന്നാം എഡിഷെൻറ രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ മൂന്ന് മണിവരെ തെൻറ അറിവുകൾ പങ്കിടാനും മാർഗ നിർദേശങ്ങൾ നൽകാനും രമാ മേനോനും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
