സംഘർഷങ്ങൾ ലഘൂകരിക്കാൻ 'മതനയതന്ത്ര'ത്തിന് വലിയ പങ്ക് -മന്ത്രി ശൈഖ് നഹ്യാൻ
text_fieldsദുബൈ: ലോകമെമ്പാടും നിരവധി സംഘർഷങ്ങൾ പരിഹരിക്കുന്നതിന് 'മതനയതന്ത്ര'ത്തിന് പങ്കുണ്ടെന്ന് യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു. അബൂദബിയിൽ സംഘടിപ്പിച്ച മത നയതന്ത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദബിയിലെ സോർബോൺ സർവകലാശാലയും അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും ചേർന്നാണ് മത നയതന്ത്ര സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തിലെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സ്ഥിരതയുടെയും ഉത്തേജകമായി പ്രവർത്തിക്കാൻ യു.എ.ഇ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകളെ ഒന്നിപ്പിക്കുക, വിവിധ സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്ന് വരുന്നവർക്കിടയിൽ പൊതുവായ അടിത്തറ കണ്ടെത്തുക, എല്ലാ മതങ്ങളുടെയും പൊതുവായുള്ള അടിസ്ഥാന മൂല്യങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവ ഇതിന്റെ ഭാഗമാണ്.
പരസ്പര ധാരണയുടെ ലോകത്തിനായി എല്ലായിടത്തും ഒരുമിച്ച് പ്രവർത്തിക്കാൻ ഈ തത്ത്വങ്ങൾ അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിപ്ലോമാറ്റിക് അക്കാദമിയുടെ ഡയറക്ടർ ജനറൽ നിക്കോളോ മ്ലാഡെനോവ്, അബൂദബിയിലെ ഹിന്ദു ക്ഷേത്രം മേധാവി ബ്രഹ്മവിഹാരി സ്വാമി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

