Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ശരത്കാലമെത്തുന്നു; കടുത്ത വേനൽച്ചൂടിന് ആശ്വാസമാകും

text_fields
bookmark_border
യു.എ.ഇയിൽ ശരത്കാലമെത്തുന്നു; കടുത്ത വേനൽച്ചൂടിന് ആശ്വാസമാകും
cancel

ദുബൈ: യു.എ.ഇയിൽ കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി ശരത്കാലം സെപ്റ്റംബർ 23 ബുധനാഴ്ച പുലർച്ചെ 4.05-ന് ആരംഭിക്കും. ശരത്കാല വിഷുവത്തോടെ രാജ്യത്ത് താപനില ക്രമേണ കുറയുകയും മഴക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. ഒക്ടോബർ പകുതിയോടെ ശീതകാല മേഘങ്ങൾ കണ്ടുതുടങ്ങുമെന്നും ശരത്കാലത്തിന്റെ രണ്ടാം പകുതിയോടെ മഴക്ക് കൂടുതൽ സാധ്യതയുണ്ടെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

സീസണിന്‍റെ തുടക്കത്തിൽ ഉയർന്ന താപനില ശരാശരി 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കും. എന്നാൽ നവംബർ തുടക്കത്തോടെ ഉയർന്ന താപനില 31 ഡിഗ്രിയും കുറഞ്ഞ താപനില 18 ഡിഗ്രിയുമായി കുറയും. ശീതകാലത്തിന്‍റെ ആരംഭം കുറിക്കുന്ന ഡിസംബർ 22 എത്തുമ്പോഴേക്കും ഉയർന്ന ചൂട് ശരാശരി 25 ഡിഗ്രിയും കുറഞ്ഞ ചൂട് 13 ഡിഗ്രിയുമായി താഴാനാണ് സാധ്യത. ശരത്കാലത്തിന്‍റെ തുടക്കത്തിൽ രാപ്പകലുകൾ തുല്യ ദൈർഘ്യമുള്ളതായിരിക്കുമെങ്കിലും, പിന്നീട് രാത്രിയുടെ ദൈർഘ്യം വർധിക്കും.

ശരത്കാലത്തിന്‍റെ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം ഉയരുമെന്നതിനാൽ പുലർച്ചെ മഞ്ഞുവീഴ്ചക്ക് സാധ്യതയേറെയാണ്. കൂടാതെ, വിത്തുകൾ പാകുന്നതിനും തൈകൾ നട്ടുവളർത്തുന്നതിനും മികച്ച സമയമാണിത്. പുലർച്ചെ കിഴക്കൻ ആകാശത്ത് ഓറിയോൺ, ടോറസ്, ലിയോ, സിറിയസ്, കനോപസ് തുടങ്ങിയ പ്രമുഖ നക്ഷത്രസമൂഹങ്ങളെ വ്യക്തമായി കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Relief from Scorching Heat: Autumn Arrives in the UAE
Next Story