Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാർക്ക്​​...

യാത്രക്കാർക്ക്​​ ആശ്വാസം; ഫുജൈറയിൽനിന്ന്​ പ്രത്യേക വിമാന സർവിസ്​ പ്രഖ്യാപിച്ച്​ സ്​പൈസ്​ജെറ്റ്​

text_fields
bookmark_border
യാത്രക്കാർക്ക്​​ ആശ്വാസം; ഫുജൈറയിൽനിന്ന്​ പ്രത്യേക വിമാന സർവിസ്​ പ്രഖ്യാപിച്ച്​ സ്​പൈസ്​ജെറ്റ്​
cancel

ഫുജൈറ: യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കായി സ്​പൈസ്​ജെറ്റ്​ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫുജൈറയിൽനിന്ന് പ്രത്യേക വിമാന സർവിസുകൾ നടത്തും. ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ്​ സർവിസുകൾ നടത്തുന്നത്​. ഇതിൽ രണ്ട് സർവിസുകൾ മുംബൈയിലേക്കാണ്. യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായാണ് പ്രത്യേക സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.

ബുധനാഴ്ച മുതൽ ഫുജൈറ-ഡൽഹി, ഫുജൈറ-മുംബൈ റൂട്ടുകളിൽ നിശ്ചിത സർവിസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ ആവശ്യം കൂടുകയും ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്താൽ കൂടുതൽ പ്രത്യേക സർവിസുകൾ നടത്താനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നതായി അറിയിച്ചു. അടിയന്തിരമായി നാട്ടിലേക്ക്​ പോകേണ്ട യാത്രക്കാർക്ക്​ വലിയ രീതിയിൽ ഉപകാരപ്പെടുന്നതാണ്​ സ്​പൈസ്​ജെറ്റ്​ പ്രഖ്യാപിച്ച സർവിസുകൾ.

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന്​ ഇന്ത്യൻ വിമാന സർവിസുകൾ മിക്കതും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മാത്രം ഇന്ത്യൻ എയർലൈൻസുകൾ 357 അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്​. ഫെബ്രുവരി 28 മുതൽ മൂന്ന് ദിവസത്തിനിടെ മൊത്തം1,117 അന്താരാഷ്ട്ര സർവിസുകളാണ് ഇന്ത്യൻ എയർലൈൻസുകൾ റദ്ദാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarfujairaIran-USDomestic AirserviceUAE
News Summary - Relief for passengers; SpiceJet announces special flight service from Fujairah
Next Story