‘അന്നൊരു അബുദാബിക്കാലത്ത്’ പ്രകാശനം ചെയ്തു
text_fieldsഅബൂദബി കെ.എം.സി.സി പുറത്തിറക്കിയ ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ ചരിത്രപുസ്തകം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്തു. നിരവധി സാമൂഹിക, സംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.എം.സി.സിയുടെ സേവനം ഒരു പുസ്തകമായി ക്രോഡീകരിച്ച അബൂദബി കെ.എം.സി.സിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗറാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചത്.ചടങ്ങില്‍ അബൂദബി കെ.എം.സി.സി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച്. അസ്ലമിന്റെ ഓര്‍മപുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനവും നടന്നു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് സാഗര്‍ പുസ്തകം പരിചയപ്പെടുത്തി. യു. അബ്ദുല്ല ഫാറൂഖി, ടി. ഹിദായത്തുല്ല, അബ്ദുറഹ്മാന് തങ്ങള്‍, എം.പി.എം. റഷീദ്, വി.പി.കെ. അബ്ദുല്ല, ഹമീദ് അലി, സുരേഷ് കുമാര്‍, വി.ടി.വി. ദാമോദരന്‍, അന്‍സാര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുസലാം ടി.കെ, ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലകടപ്പുറം എന്നിവർ സംസാരിച്ചു. പി. ബാവ ഹാജി, വി. ബീരാന്‍കുട്ടി, അസീസ് കാളിയാടാന്‍, സി.സമീര്‍, ബഷീര്‍ അഹമ്മദ്, മുഹമ്മദ് ആലം എന്നിവർ പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുല്‍ ബാസിത്ത് കയക്കണ്ടി, സാബിര്‍ മാട്ടൂല്‍, ഇ.ടി.എം സുനീര്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്ദുട്ടി വേളേരി, സി.പി. അഷ്റഫ്, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍, ഹനീഫ പടിഞ്ഞാറെമൂല, നിസാമുദ്ദീന്‍ പനവൂര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

