ഫുട്ബാൾ ടൂർണമെൻറ് ബ്രോഷർ പ്രകാശനം
text_fieldsകടോളി കുഞ്ഞബ്ദുല്ല ഹാജി സ്മാരക ഫുട്ബാൾ ടൂർണമെൻറ് ബ്രോഷർ പ്രകാശനം ചെയ്യുന്നു
ദുബൈ: ഡിസംബർ 24ന് അൽ ഖിസൈസ് വുഡ്ലം സ്കൂൾ കോമ്പൗണ്ടിൽ നടക്കുന്ന കടോളി കുഞ്ഞബ്ദുല്ല ഹാജി സ്മാരക ഫുട്ബാൾ ടൂർണമെൻറിെൻറ ബ്രോഷർ പ്രകാശനം റഫീഖ് അബൂബക്കർ, ഷംസുദ്ദീൻ ഉമർ എന്നിവർ ചേർന്ന് നിർവഹിച്ചു. ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അഷ്റഫ് പറമ്പത്ത് അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി വി.വി. സൈനുദ്ദീൻ (തൂണേരി) സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂർ, ടി.ടി. ഷരീഫ്, ഹമീദ് നാമത്ത്, നിസാർ ഇല്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

