Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right900ത്തോ​ളം...

900ത്തോ​ളം ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം

text_fields
bookmark_border
900ത്തോ​ളം ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം
cancel
camera_alt

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി

അ​ബൂ​ദ​ബി/​അ​ജ്​​മാ​ൻ: രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി 900ത്തോ​ളം ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം ന​ൽ​കു​മെ​ന്ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

870 ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​െ​മ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ അ​റി​യി​ച്ചു. 43 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി ഉ​ത്ത​ര​വി​ട്ടു.

തെ​റ്റു​മ​ന​സ്സി​ലാ​ക്കി പു​തു​ജീ​വി​തം തു​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നും ത​ട​വു​പു​ള്ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് മാ​പ്പ് ന​ൽ​കി​യ​ത്.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഈ ​പ്ര​തി​ക​ളു​ടെ പി​ഴ​ശി​ക്ഷ​യും പ്ര​സി​ഡ​ൻ​റ്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ശി​ക്ഷാ​കാ​ലാ​വ​ധി​യി​ല്‍ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്. ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ആ​ഘോ​ഷ​വേ​ള​യി​ല്‍ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം ന​ല്‍കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ൻ​ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

ത​ട​വി​നു​ശേ​ഷ​മു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:release of prisoners
News Summary - Release of prisoners
Next Story