ഇശല്‍ ബാന്‍ഡ് ഗാനോത്സവ് ബ്രോഷര്‍ പ്രകാശനം
text_fieldsഇശല്‍ ബാന്‍ഡ് അബൂദബിയുടെ ഏഴാമത് വാര്‍ഷികാഘോഷ പരിപാടി ‘ഗാനോത്സവി’ന്‍റെ ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബൂദബിയുടെ ഏഴാമത് വാര്‍ഷികാഘോഷം 'ഗാനോത്സവ്' ഒക്ടോബര്‍ രണ്ടിന് അബൂദബി ഇസ്ലാമിക് സെന്‍ററില്‍ നടക്കും. ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസ് അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ് പി.ആര്‍.ഒ അഷ്‌റഫ്, ഡോ. ധനലക്ഷ്മി എന്നിവര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. റാശിദ് പൂമാടം, മുഹമ്മദ് അലി, സലിം എന്നിവര്‍ പങ്കെടുത്തു. ഇശല്‍ ബാന്‍ഡ് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ സമാപനമാണ് ഒക്ടോബര്‍ രണ്ടിന് അരങ്ങേറുന്നത്.
ഗായകരായ അന്‍വര്‍ സാദത്ത്, സിയാഹുല്‍ ഹഖ്, ഷൈഖ, മന്‍സൂര്‍ ഇബ്രാഹിം, ജിന്‍ഷ ഹരിദാസ്, മറിമായം ഫെയിം റിയാസ് എന്നിവര്‍ പങ്കെടുക്കും. ഇശല്‍ ബാന്‍ഡ് അബൂദബി കലാകാരന്മാരുടെ മെഗാ മ്യൂസിക്കല്‍ എന്‍റര്‍ടൈന്‍മെന്‍റും വീണ ഉല്ലാസിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയിലെ കലാകാരന്മാരുടെ ബോളിവുഡ് ഡാന്‍സും ഉണ്ടായിരിക്കും. സംഗീത സംവിധായകന്‍ അന്‍വര്‍ അമന്‍ സംവിധാനം നിര്‍വഹിക്കും.