Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്​തദാന ക്യാമ്പ്​ പോസ്​റ്റർ പ്രകാശനം

text_fields
bookmark_border
രക്​തദാന ക്യാമ്പ്​ പോസ്​റ്റർ പ്രകാശനം
cancel
camera_alt

ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി രക്​തദാന ക്യാമ്പി​െൻറ പോസ്​റ്റർ ​പ്രകാശനം ഖാദർ തെരുവത്ത്നിർവഹിക്കുന്നു

ദുബൈ: പ്രവാസി സംഘടനകളുടെ പ്രവർത്തനം ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്ന് കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടറും വ്യവസായിയുമായ ഖാദർ തെരുവത്ത് പറഞ്ഞു. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി കൈൻഡ്നെസ്​ ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച്​ 'രക്തം നൽകൂ, പുഞ്ചിരി സമ്മാനിക്കൂ' സന്ദേശവുമായി സംഘടിപ്പിക്കുന്ന 1000 യൂനിറ്റ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പി​െൻറ പോസ്​റ്റർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മൊയ്‌തീൻ പന്നടുക്കത്തിന്​ പോസ്​റ്റർ നൽകി പ്രകാശനം നിർവഹിച്ചു.

കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല ആക്ടിങ്​ പ്രസിഡൻറ്​ റാഫി പള്ളിപ്പുറം, ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ്, ജില്ല ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഫൈസൽ മൊഹ്സിൻ എന്നിവർ സംബന്ധിച്ചു. ഡിസംബർ രണ്ടിനു രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിലാണ്​ ക്യാമ്പ്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story