Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയിൽ ഭക്ഷണശാലകളിൽ നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsbookmark_border
അബൂദബി: അബൂദബിയിലെ ഭക്ഷണശാലകളിൽ ഒരു കുടുംബത്തിലെ എത്രപേർക്കു വേണമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ അനുമതി.
നിയന്ത്രണം ഒഴിവാക്കിയത് പ്രാബല്യത്തിൽ വന്നു. ഭക്ഷണശാലകളിലെ മൊത്തം ശേഷിയുടെ 60 ശതമാനം പേരെ മാത്രമേ അകത്ത് പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും.
എമിറേറ്റിൽ നിയന്ത്രണങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് നടപടികൾ. അടുത്ത മാസം മുതൽ അബൂദബിയിലെ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
Next Story

