Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിയന്ത്രണങ്ങളിൽ ഇളവ്​

നിയന്ത്രണങ്ങളിൽ ഇളവ്​

text_fields
bookmark_border
നിയന്ത്രണങ്ങളിൽ ഇളവ്​
cancel

ദുബൈ: ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ചു.പ്രതിരോധ നടപടികളും സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയും സംബന്ധിച്ച പുതുക്കിയ നിയമങ്ങളാണ്​ ഞായറാഴ്​ച പുറത്തുവിട്ടിരിക്കുന്നത്​.

മാളുകളിലും ഹോട്ടലുകളിലും കൂടുതൽപേർക്ക്​ പ്രവേശിപ്പിക്കാമെന്നതടക്കം ഘട്ടംഘട്ടമായി രാജ്യത്തെ സാധാരണനിലയിലേക്ക്​ എത്തിക്കുന്നതി​െൻറ ഭാഗമായ​ ഇളവുകളാണ്​ പ്രഖ്യാപിച്ചത്​. രാജ്യത്ത്​ കോവിഡ്​ കേസുകൾ ഏറ്റവും കുറവ്​ റിപ്പോർട്ട്​ ചെയ്​ത ദിവസമാണ്​ ഇളവുകൾ നൽകി​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

അതേസമയം, ഓരോ എമി​േററ്റിലെയും ദ​ുരന്തനിവാരണ വിഭാഗങ്ങൾക്ക്​ തങ്ങളുടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പ്രത്യേകം തീരുമാനിക്കാനും പിഴകൾ ചുമത്താനും രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാനും ഉത്തരവാദിത്തമുണ്ടെന്നും അതോറിറ്റി അറിയിച്ചു.

പ്രധാന ഇളവുകൾ

ഷോപ്പിങ്​ മാളുകൾ, ഹോട്ടലുകൾ, തിയറ്ററുകൾ, ഭക്ഷണശാലകൾ എന്നിവ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.

•റസ്​റ്റാറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ ഒരു ടേബിളിൽ 10 പേർക്ക്​ വരെ ഇരിക്കാം

•പൊതുപരിപാടികളിൽ 60 ശതമാനം പേരെ പ​ങ്കെടുപ്പിക്കാം. എന്നാൽ, പ​ങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്​ക്​ ധരിക്കുകയും വേണം.

•പൊതുഗതാഗത സൗകര്യങ്ങളിൽ 75 ശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാം

•വിവാഹ ഹാളുകളിൽ 60 ശതമാനം പേരെ പ്രവേശിപ്പിക്കാം. എന്നാൽ, ആകെ ആളുകളുടെ എണ്ണം 300ൽ കവിയരുത്​

•പരിപാടികളിലും പ്രദർശനങ്ങളിലും രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇവർ രണ്ടാം ഡോസെടുത്ത്​ ആറുമാസം പിന്നിട്ടവരാകരുത്​. വയോധികൾ, രോഗികൾ എന്നിവർ മൂന്നുമാസം പിന്നിട്ടവരാകരുത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCovid gulfcovid uaeCovid19
News Summary - Relaxation of restrictions
Next Story