Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെജി ചെറിയാൻ...

റെജി ചെറിയാൻ എം.എൽ.എക്ക് സ്വീകരണം നൽകി

text_fields
bookmark_border
റെജി ചെറിയാൻ എം.എൽ.എക്ക് സ്വീകരണം നൽകി
cancel
camera_alt

ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും കുട്ടനാട് എം.എൽ.എയുമായ റെജി ചെറിയാന് അസോസിയേഷൻ ആസ്ഥാനത്ത് സ്വീകരണം നൽകിയപ്പോൾ 

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും കുട്ടനാട് എം.എൽ.എയുമായ റെജി ചെറിയാന് അസോസിയേഷൻ ആസ്ഥാനത്ത് സ്വീകരണം നൽകി. എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിൽ എത്തിയതായിരുന്നു അദ്ദേഹം.

അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ജോയന്‍റ് സെക്രട്ടറി ജിബി ബേബി നന്ദിയും പറഞ്ഞു.കുട്ടനാടിന്റെ വികസന സ്വപ്നങ്ങളും പൊതുപ്രവർത്തന രംഗത്തെ അനുഭവങ്ങളും എം.എൽ.എ ചടങ്ങിൽ പങ്കുവെച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ ഫെസിലിറ്റേഷൻ സെന്‍റർ, നോർക്ക ഇൻഷുറൻസിന്റെ പുനസ്ഥാപനം, ക്ഷേമനിധിയിലെ അംഗത്വ പ്രായപരിധി 70 വയസ്സാക്കി ഉയർത്തൽ തുടങ്ങി

പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാരിന്‍റെ ഇടപെടലുകൾ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നിവേദനം നൽകി. ചടങ്ങിൽ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കളായ മഹാദേവൻ വാഴശ്ശേരിൽ, സുനിൽ അസീസ്, എസ്.എം. ജാബിർ, രാജേഷ് നിട്ടൂർ, അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, പി.ആർ. പ്രകാശ്, അഡ്വ. സന്തോഷ് നായർ എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAUAE NewsGulf News
News Summary - Reji Cherian MLA
Next Story