Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരജിസ്​​ട്രേഷൻ...

രജിസ്​​ട്രേഷൻ കുതിക്കുന്നു; എജുക​ഫേക്ക്​ നാളെ തുടക്കം

text_fields
bookmark_border
രജിസ്​​ട്രേഷൻ കുതിക്കുന്നു; എജുക​ഫേക്ക്​ നാളെ തുടക്കം
cancel

ദുബൈ: മഹാമാരിയുടെ ഭയപ്പാടിൽ നിന്ന്​ മുക്​തി നേടിയ വിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവ്​ അടയാളപ്പെടുത്തി 'ഗൾ​ഫ്​ മാധ്യമം' എജുകഫേക്ക്​ ഞായറാഴ്​ച തുടക്കം. യു.എ.ഇയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളെല്ലാം തുറക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്​ത സാഹചര്യത്തിൽ ഒാരോ ദിവസവും രജിസ്​ട്രേഷൻ കുതിച്ചുയരുകയാണ്​. ദുബൈ ഇത്തിസാലാത്ത്​ അക്കാദമിയിലെ വിശാലമായ വേദിയിൽ കോവിഡ്​ മാനദണ്ഡങ്ങളെല്ലാം പാലിച്ച്​ സജ്ജീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വിദ്യാർഥികളുടെ സുരക്ഷക്ക്​ മുഖ്യപ്രാധാന്യം നൽകിയാണ്​ ​മേളനഗരിയിലെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്​. മിഡ്​ൽ ഇൗസ്​റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേ തിങ്കളാഴ്​ച സമാപിക്കും.

രണ്ട്​ വർഷമായി ആശങ്കയുടെ നിഴലിൽ നിന്നിരുന്ന വിദ്യാഭ്യാസ മേഖല ആത്​മവിശ്വാസത്തോടെ തിരിച്ചുവരുന്ന സമയമാണിത്​. ക്ലാസ്​ മുറികൾ സജീവമായിക്കഴിഞ്ഞു. കല, കായിക പരിപാടികൾ വീണ്ടും തുടങ്ങി. ഗണിത, ശാസ്​ത്ര പ്രദർശനങ്ങൾ ആരംഭിച്ചു. ജീവിതത്തിലെ സുപ്രധാനമായ രണ്ട്​ വർഷം 'നഷ്​ടപ്പെട്ട' വിദ്യാർഥികളെ തിരികെയെത്തിക്കുന്നതിനായുള്ള സജീവ ശ്രമങ്ങളിലാണ്​ വിദ്യാലയങ്ങളും അധ്യാപകരും രക്ഷിതാക്കളും. ഇൗ സാഹചര്യത്തിൽ എജുകഫേയുടെ പ്രാധാന്യം ഏറുകയാണ്​. വിദ്യാർഥികളുടെ മനസറിഞ്ഞുള്ള പ്രചോദന പ്രഭാഷണങ്ങളും ഭാവിയിലേക്ക്​ വിരൽചൂണ്ടുന്ന മാർഗനിർദേശങ്ങളും വിദ്യാർഥികൾക്ക്​ പുറമെ അധ്യാപകരും രക്ഷിതാക്കളും തീർച്ചയായും കേട്ടിരിക്കേണ്ടതാണ്​. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്​ഥാപനങ്ങളും അവരുടെ പദ്ധതികൾ വിശദീകരിക്കുന്ന സ്​റ്റാളുമായി മേളയിലുണ്ടാവും. പ​െങ്കടുക്കുന്നവർക്ക്​ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്​.

ഇന്ത്യൻ ദേശീയ ബാഡ്​മിൻറൺ ടീമി​െൻറ ചീഫ്​ കോച്ച്​ പുല്ലേല ഗോപിചന്ദ്​, മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ തുടങ്ങിയവരുടെ സാന്നിധ്യം എജുകഫേക്ക്​ തിളക്കമേകും. ആദ്യ ദിവസമായ നാളെ പ്രശസ്​ത മജീഷ്യൻ ദയയുടെ മാജിക്​ ഷോയും ഉണ്ടാകും. ഇതുവരെ രജിസ്​റ്റർ ചെയ്യാത്തവർക്ക്​ myeducafe.com എന്ന വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Educafe 2022
News Summary - Registration is booming; Educafe starts tomorrow
Next Story