Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാനില്‍ കുട്ടികള്‍ക്ക് കുതിരസവാരി പരിശീലിപ്പിക്കുന്നതിന് രജിസ്ട്രേഷൻ

text_fields
bookmark_border
രാവിലെ ഏഴു മുതൽ പത്തു വരെയും വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെയും പരിശലനം
അജ്മാനില്‍ കുട്ടികള്‍ക്ക് കുതിരസവാരി പരിശീലിപ്പിക്കുന്നതിന് രജിസ്ട്രേഷൻ
cancel
camera_alt

അജ്മാൻ ഇക്വസ്ട്രിയൻ ക്ലബ്ബിലെ കുതിര പരിശീലനം

Listen to this Article

അജ്മാന്‍: അഞ്ചു വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് കുതിരസവാരി പരിശീലിപ്പിക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു. അജ്മാൻ ഇക്വസ്ട്രിയൻ ക്ലബാണ്‌ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പരിശീലന കോഴ്‌സ് ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ ഏഴു മുതൽ പത്തു വരെയും വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെയുമായിരിക്കും പരിശീലനം. മികച്ച പരിചയസമ്പന്നരും ഉയർന്ന പ്രഫഷനൽ പരിശീലകരും കുട്ടികളോടൊപ്പം ഉണ്ടായിരിക്കും.

പരിശീലന കോഴ്‌സുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും ക്ലബ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അജ്മാൻ ഇക്വസ്‌ട്രിയൻ ക്ലബ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മുഹമ്മദ് ആട്രീസ് പറഞ്ഞു. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കാന്‍ താൽപര്യമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അജ്മാൻ ഇക്വസ്ട്രിയൻ ക്ലബിന്‍റെ 0505865588 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Registration for horse riding training for children in Ajman
Next Story