അഭയാർഥി സംരക്ഷണം; ഷാർജ ഭരണാധികാരിയെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ
text_fieldsആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ, യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആശംസകൾ നേരുന്നു
ദുബൈ: അഭയാർഥികൾ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തണലേകുന്ന യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും ഭാര്യ ശൈഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിക്കും ആശംസകൾ നേർന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. ബിഗ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച റെഫ്യൂജി അഡ്വക്കസി ആൻഡ് സപ്പോർട്ട് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ ഇന്റർനാഷനൽ അവാർഡ് ഫോർ റെഫ്യൂജി അഡ്വക്കസിയുടെ ഏഴാമത് എഡിഷൻ അവാർഡ് നേടിയ ടാലന്റ് ബിയോണ്ട് ബൗണ്ടറീസിനെയും അഭയാർഥികളെ പിന്തുണക്കുന്ന ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ശ്രമങ്ങളെയും ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സ് ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി ചേർന്ന് വിവിധ പദ്ധതികളിൽ പങ്കാളിത്തം സ്ഥാപിച്ചുവരുന്നതായി മൂപ്പൻ വ്യക്തമാക്കി. ലബനാനിലെ ആസ്റ്റർ വളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സർവിസസിന്റെ (എ.വി.എം.എം.എസ്) പ്രവർത്തനം ആരംഭിച്ചതിലൂടെ സഹായമാവശ്യമുള്ളവരെ സേവിക്കാനുള്ള ദൗത്യങ്ങളും ആരംഭിച്ചുകഴിഞ്ഞു.
വിജയകരമായ സഹകരണത്തിലൂടെ ഇറാഖ്, സോമാലി ലാൻഡ്, ഇത്യോപ്യ, സുഡാൻ എന്നിവിടങ്ങളിൽ മൊബൈൽ മെഡിക്കൽ സേവനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഏറെ അനിവാര്യമായ പ്രാഥമിക പരിചരണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി യു.എൻ.എച്ച്.ആർ.ആറുമായി സഹകരിച്ച് ജോർഡനിലെ അസ്രാഖ്, സാതാരി, എർബിഡ് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലേക്ക് മെഡിക്കൽ ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്തതായും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

