Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

റ​ഫ്രി​ജ​റേ​റ്റ​ർ-​ഫ്രീ​സ​ർ ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത മാ​ന​ദ​ണ്ഡം പ​രി​ഷ്​​ക​രി​ക്കു​ന്നു

text_fields
bookmark_border
റ​ഫ്രി​ജ​റേ​റ്റ​ർ-​ഫ്രീ​സ​ർ ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത മാ​ന​ദ​ണ്ഡം പ​രി​ഷ്​​ക​രി​ക്കു​ന്നു
cancel
camera_alt???????????? ??? ???????

അ​ബൂ​ദ​ബി: റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത മാ​ന​ദ​ ണ്ഡ​ങ്ങ​ൾ എ​മി​റേ​റ്റ്​​സ്​ സ്​​​റ്റാ​ൻ​ഡേ​ഡൈ​സേ​ഷ​ൻ^​മെ​ട്രോ​ള​ജി അ​തോ​റി​റ്റി (എ​സ്​​മ) പ​രി​ഷ്​​ക​രി ​ക്കു​ന്നു. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​ദ്യു​ത സു​ര​ക്ഷ നി​ല​വാ​രം, ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ ഉ​റ​പ്പു​വ​ര ു​ത്തി ഉൗ​ർ​ജോ​പ​ഭോ​ഗം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

സ്​​റ്റാ​ർ സം​വി​ധാ​നം പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​ന്​ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ൽ സ്​​ഥി​ര​മാ​യ ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ എ​സ്​​മ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ മ​ഇൗ​നി പ​റ​ഞ്ഞു. ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത കാ​ർ​ഡി​ലെ ഉ​യ​ർ​ന്ന സ്​​റ്റാ​റു​ക​ൾ ഉ​പ​ഭോ​ക്​​താ​വി​ലും രാ​ഷ്​​ട്ര സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യി​ലും പ​രി​സ്​​ഥി​തി​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​ഫ്രി​ജ​റേ​റ്റ​റു​ക​ളു​ടെ​യും ഫ്രീ​സ​റു​ക​ളു​യെും ഉൗ​ർ​ജോ​പ​ഭോ​ഗം മൊ​ത്തം ഉ​പ​ഭോ​ഗ​ത്തി​െ​ൻ​റ 15 ശ​ത​മാ​ന​മാ​ണെ​ന്ന്​ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 2018 ​െ​ഫ​ബ്രു​വ​രി മു​ത​ൽ 2019 ഫെ​ബ്രു​വ​രി വ​രെ റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ​ക്കും ഫ്രീ​സ​റു​ക​ൾ​ക്കും 362,710 ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത ലേ​ബ​ലു​ക​ൾ എ​സ്​​മ ന​ൽ​കി​യി​ട്ടു​ണ്ട്. റ​ഫ്രി​​ജ​റേ​റ്റ​റോ ഫ്രീ​സ​റോ മ​റ്റേ​തെ​ങ്കി​ലും ഉ​പ​ക​ര​ണ​മോ ആ​യാ​ലും ഉൗ​ർ​ജോ​പ​ഭോ​ഗ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ​ത്തി​െ​ൻ​റ വ​ലി​പ്പ​വും ഉ​പ​യോ​ഗി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​യും ഉ​ൾ​പ്പെ​ടു​മെ​ന്ന്​ അ​ബ്​​ദു​ൽ അ​ൽ മ​ഇൗ​നി വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉൗ​​ർ​ജോ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നും 2014ലാ​ണ്​ റ​ഫ്രി​ജ​റേ​റ്റ​റു​ക​ളു​ടെ​യും വീ​ട്ടു​പ​യോ​ഗ​ത്തി​നു​ള്ള ഫ്രീ​സ​റു​ക​ളു​ടെ​യും ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത​ക്കു​ള്ള സാ​േ​ങ്ക​തി​ക നി​യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrefrigarator
News Summary - refrigarator-uae-gulf news
Next Story