Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ദേശീയദിനം:...

യു.എ.ഇ ദേശീയദിനം: അഞ്ച്​ എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ്​

text_fields
bookmark_border
യു.എ.ഇ ദേശീയദിനം: അഞ്ച്​ എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ്​
cancel

ദുബൈ: യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്​ അഞ്ച്​ എമിറേറ്റുകളിൽ 50 ശതമാനം ഗതാഗത പിഴയിളവ്​ പ്രഖ്യാപിച്ചു. റാസൽഖൈമ, അജ്​മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഗതാഗത നിമയലംഘനങ്ങൾക്കാണ്​ 50 ശതമാനം ഇളവ്​ നൽകിയത്​.

ഡിസംബർ അഞ്ച് മുതൽ ജനുവരി മൂന്ന് വരെയാണ്​ റാസൽഖൈമയിൽ പിഴ ഇളവ്​. വേഗ പരിധി, വാഹന മുല്‍കിയ കലാവധി കഴിഞ്ഞവ, വിവിധ റോഡ് നിയമങ്ങളിൽ ബ്ലാക്ക് പോയൻറ്​ ലഭിച്ചവർ തുടങ്ങിയവക്ക്​ പിഴ ചുമത്തപെട്ടവർക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം.

അജ്മാനില്‍ നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് പിഴയിളവി​െൻറ ആനുകൂല്യം ലഭ്യമാകുക. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയിൻറുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും ഇളവ് ബാധകമാണ്​. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വാഹനത്തി​െൻറ എഞ്ചിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗൗരവകരമായ ലംഘനങ്ങൾ ഈ ആനുകൂല്യത്തിനു കീഴിൽ വരില്ല. ആഭ്യന്തര മന്ത്രാലയത്തി​െൻറ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേമൻറ്​ വഴിയോ അജ്മാൻ പൊലീസി​െൻറ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേയ്‌മെൻറ്​ ചാനലുകൾ വഴിയോ പണമടക്കാം.

നവംബർ 21 മുതൽ ജനുവരി 31വരെയാണ്​ ഷാർജയിൽ പിഴ ഇളവ്​. നവംബർ 21ന് മുമ്പ് രജിസ്​റ്റർ ചെയ്​ത നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാണ്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ വരുത്താത്തതും ബ്ലാക് പോയിൻറുകൾ ലഭിക്കാത്തതും പിടിച്ചെടുക്കപ്പെടാത്തതുമായ വാഹനങ്ങൾക്കാണ് ഇളവ്.

ഡിസംബർ ഒന്ന്​ മുതൽ ജനുവരി ആറ്​ വരെയുള്ള പിഴകൾക്കാണ്​ ഉമ്മുൽഖുവൈനിൽ ഇളവ്​. ആഭ്യന്തര മന്ത്രാലയത്തി​െൻറയും ഉമ്മുൽഖുവൈൻ പൊലീസി​െൻറയും സ്​മാർട്ട്​ ആപ്പ്​, വെബ്​സൈറ്റ്​, പൊലീസ്​ സർവീസ്​ സെൻറർ എന്നിവ വഴി പിഴ അടക്കാം.

നവംബർ 25ന്​ മുൻപുള്ള ഗതാഗത പിഴകൾക്കാണ്​ ഫുജൈറയിൽ ഇളവ്​. നവംബർ 28 മുതൽ 50 ദിവസത്തിനുള്ളിൽ 50 ശതമാനം ഇളവോടെ പിഴ അടക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEUAE National Day
News Summary - reduction in traffic fines in five emirates
Next Story