Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രവഴികളിലൂടെ...

ചരിത്രവഴികളിലൂടെ വീണ്ടും നടക്കാനൊരുങ്ങി​ ഉമ്മുൽഖുവൈൻ

text_fields
bookmark_border
ചരിത്രവഴികളിലൂടെ വീണ്ടും നടക്കാനൊരുങ്ങി​ ഉമ്മുൽഖുവൈൻ
cancel

ചരിത്രത്തി​െൻ വഴിയിലൂടെ വീണ്ടും നടക്കാനൊരുങ്ങുകയാണ്​ ഉമ്മുൽഖുവൈൻ. ഒരുകാലത്ത്​ രാജ്യ ചരിത്രത്തി​െൻറ ഭാഗമായിരുന്നു കെട്ടിടങ്ങൾ പുനസൃഷ്​ടിക്കാനും നവീകരിക്കാനുമുള്ള ഒരുക്കത്തിലാണ്​ ഭരണകൂടം. രാജ്യ രൂപവത്​കരണത്തിന്​ മുൻപ്​ നിർമിച്ചിരുന്ന കെട്ടിടങ്ങളാണ്​ തിരികെയെത്തുന്നത്​. ഒരു നഗരം തന്നെ അതേപടി സൃഷ്​ടി​െച്ചെടുക്കാനുള്ള ശ്രമമാണ്​ ഇവിടെ നടക്കുന്നത്​. ഉമ്മുൽഖുവൈൻ ടൂറിസം ആൻഡ്​ ആൻറിക്വിറ്റീസ്​ വകുപ്പാണ്​ പദ്ധതിയൊരുക്കിയത്​.

യു.എ.ഇ രൂപവത്​കരിക്കുന്നതിന് മുൻപ്​ നിർമ്മിച്ച അൽ അമീർ സ്‌കൂളി​െൻറ നവീകരണമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക​. എമിറേറ്റിലെ ആദ്യ വിദ്യാലയമാണിത്​. ഇതിന്​ പുറമെ, പഴയ നഗരത്തി​െൻറ ചിത്രങ്ങൾ സ്വരൂപിച്ച്​ അവ പുനസൃഷ്​ടിക്കും. ഫരീജ് അൽഖോറിൽ സ്ഥിതിചെയ്യുന്ന അൽ അമീർ സ്​കൂൾ 1959ലാണ്​ നിർമിച്ചത്​. അന്നത്തെ പരിസ്ഥിതി സൗഹൃദ കെട്ടിടത്തി​െൻറ അതേ മാതൃകയിലാണ്​ പുതിയ സ്​കൂളി​െൻറയും നിർമാണം.

ഉമ്മുല്‍ഖുവൈ​െൻറ ചരിത്രപ്രാധാന്യമുള്ള പ്രദേശം പുനരുജ്ജീവിപ്പിക്കുന്ന ഈ പദ്ധതി 200 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ കെട്ടിടങ്ങളെയും പുനരാവിഷ്​കരിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ സ്ഥാപിച്ച കെട്ടിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്. എമിറേറ്റി​െൻറയും അവിടുത്തെ ജനങ്ങളുടെയും ചരിത്രവും വികസനവും ചരിത്ര കുതുകികള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമേകുമെന്ന്​ കരുതുന്നു. വർഷങ്ങൾക്ക്​ മുൻപേ തുടങ്ങിയതാണ്​ പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ. ഇപ്പോഴാണ്​ യാഥാർഥ്യമാക്കി തുടങ്ങുന്നത്​. പദ്ധതി പൂർത്തീകരിക്കുന്നതോടെ യു.എ.ഇയിലെ കുഞ്ഞൻ എമിറേറ്റിലേക്ക്​ സഞ്ചാരികൾ ഒഴുകിയെത്തുമെന്ന്​ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redemption of history
News Summary - Redemption of history
Next Story