റെഡ് കാർപെറ്റ് പദ്ധതി; ‘എമറാടെകി’ന് ജി.ഡി.ആർ.എഫ്.എ ആദരം
text_fieldsജൈടെക്സ് ഗ്ലോബലിൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി എമറാടെക് ഡയറക്ടർ ജനറൽ താനി അൽ സഫീന്‍ ആദരമൊമന്റോ കൈമാറുന്നു
ദുബൈ: രാജ്യാന്തര വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതൽ വേഗത്തിലാക്കിയ ‘റെഡ് കാർപെറ്റ് - സ്മാർട്ട് കോറിഡോർ’ പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ ‘എമറാടെകി’നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) ആദരിച്ചു.
യാത്രാ രേഖകൾ ഹാജരാക്കേണ്ടതില്ലാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് സുതാര്യമായ യാത്രാനുഭവം നൽകുന്ന ഈ പദ്ധതി നടപ്പാക്കുന്നതിലെ നിർണായക പങ്ക് പരിഗണിച്ചാണ് ആദരം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 പ്രദർശന വേദിയിലായിരുന്നു ചടങ്ങ്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, എമറാടെക് ഡയറക്ടർ ജനറലും സി.ഇ.ഒ.യുമായ താനി അൽ സഫീന്‍ മൊമന്റോ കൈമാറി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്ന സംവിധാനമാണ് ‘റെഡ് കാർപെറ്റ് - സ്മാർട്ട് കോറിഡോർ’ പദ്ധതിയിൽ നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

