ആകാശത്തെ ചുവപ്പണിയിച്ച് റെഡ് ആരോസിന്റെ വ്യോമാഭ്യാസം
text_fieldsബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് എയ്റോബാറ്റിക് ടീമായ
റെഡ് ആരോസ് അബൂദബിയിൽ നടത്തിയ വ്യോമാഭ്യാസം
അബൂദബി: ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് എയ്റോബാറ്റിക് ടീമായ റെഡ് ആരോസ് അബൂദബിയുടെ ആകാശത്തെ ചുവപ്പണിയിച്ച് വ്യോമാഭ്യാസം നടത്തി.അബൂദബിയിലെ റിക്സോസ് മറീന അബൂദബി ഹോട്ടല്‍ റിസോര്‍ട്ടിന്റെ പുറത്ത് വ്യോമാഭ്യാസം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഡിറ്റനേറ്റര്‍, ദ പൈതണ്‍, ബ്ലോബാക്ക്, ദ ക്രോസ്ബോ തുടങ്ങിയ ആറു വിമാനങ്ങളാണ് പ്രകടനത്തില്‍ അണിനിരന്നത്.
ബ്രിട്ടനും യു.എ.ഇയും തമ്മിലെ വിശിഷ്ടബന്ധം ആഘോഷിക്കുന്നതിനായാണ് ഇത്തരമൊരഭ്യാസം അബൂദബിയില്‍ നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ ഡേവിഡ് മോണ്ടനെഗ്രോ പറഞ്ഞു. വരുന്ന അഞ്ചാഴ്ചകളില്‍ ജി.സി.സികളിലെ വിവിധ രാജ്യങ്ങളില്‍ പ്രകടനങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

