കമാലുദ്ദീന് തിരിച്ചു കിട്ടി; സമാധാനത്തിെൻറ പാസ്പോർട്ട്
text_fieldsഅജ്മാൻ: ഒരു ജോലി തേടി വന്ന ചാവക്കാട് എടക്കഴിയൂർ സ്വദേശി കമാലുദ്ദീൻ ഒരു മാസമായി തീ തിന്നുകയായിരുന്നു. കഴിഞ്ഞ മാസം ആറിന് വിസിറ്റ് വിസയിൽ വന്നിറങ്ങിയ കമാലുവിെൻ റ പാസ്പോർട്ടും രേഖകളുമെല്ലാം ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കും മുൻ പ് നഷ്ടപ്പെടുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ കുറേ തിരഞ്ഞെങ്കിലും ലഭിച്ചില്ല. രേഖകൾ ഇല്ലാത്തതിനാൽ പുറത്തിറങ്ങാന്‍ പോലും ഭയന്ന് റൂമില്‍ ഇരിക്കേണ്ടി വന്നു. നാട്ടിൽ വിവരം അറിയിച്ചപ്പോള്‍ സഹോദരന്റെ സുഹൃത്തും നാട്ടുകാരനുമായ പൊതുപ്രവര്ത്തകന് സി.സാദിക്കലിയെ ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സാദിക്കലിയും സുഹൃത്ത് മുഹമ്മദ് റിഹാസും പൊലീസിൽ പരാതി നൽകാനും ഗൾഫ് മാധ്യമത്തിൽ വാർത്ത നൽകാനും നടപടികളും ആരംഭിച്ചു. അതിനിടെയാണ് പാസ്പോർട്ട് കിട്ടിയെന്നറിയിച്ച് വിസയെടുത്ത ട്രാവല്സില് നിന്ന് ഇവർക്ക് അപ്രതീക്ഷിതമായി ഫോൺ വിളിയെത്തിയത്. അജ്മാനിലെ ജറഫ് മേഖലയിലെ റോഡരുകില്‍ നിന്ന് കിട്ടിയ പാസ്പോർട്ട് ബംഗ്ലാദേശ് സ്വദേശിയായ തൊഴിലാളി തെൻറ കമ്പനിയില്‍ ഏൽപ്പിക്കുകയുമായിരുന്നു. കമ്പനി അധികൃതര്‍ പാസ്പോര്ട്ടിനൊപ്പമുണ്ടായിരുന്ന വിസാ കോപ്പിയില്‍ രേഖപ്പെടുത്തിയ നമ്പർ വഴിയാണ് ട്രാവല്സിൽ വിളിച്ച് പാസ്പോര്‍ട്ട് കണ്ട് കിട്ടിയ വിവരം അറിയിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമാലുദ്ദീന് അജ്മാനിലെ കമ്പനിയില്‍ എത്തി പാസ്പോര്‍ട്ട് കൈപ്പറ്റി. പാസ്പോര്‍ട്ട് കണ്ടെത്തിയ ബാദുഷ മിയക്കും കമ്പനി അധികൃതര്‍ക്കും കമാലുദ്ദീന് നന്ദി അറിയിച്ച് മധുരം വിതരണം ചെയ്തു. പാസ്പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് ഒരു മാസം നഷ്ടപ്പെട്ടുവെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ ഉപയോഗപ്പെടുത്തി ജോലി അന്വേഷണം ഊര്‍ജിതമാക്കാനാണ് കമാലുവിെൻറ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
