ലുലു വാക്കത്തണിൽ റെക്കോഡ് പങ്കാളിത്തം; 36,000 പേർ പങ്കെടുത്തു
text_fieldsലുലു വാക്കത്തണിൽ പങ്കെടുക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്
ദുബൈ: ‘വാക്ക് ഫോർ ഗ്രീൻ’ എന്ന ഹാഷ്ടാഗിൽ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവെച്ച് സംഘടിപ്പിച്ച ലുലു വാക്കത്തണിൽ റെക്കോഡ് പങ്കാളിത്തം.
മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് നടത്തിയ പരിപാടിയിൽ 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000ത്തിലേറെ പേർ പങ്കെടുത്തു. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തണിന്റെ ഫ്ലാഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നിർവഹിച്ചു. കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രാധാന്യം നൽകിയുള്ള ലുലു വാക്കത്തണിലെ മികച്ച ജനപങ്കാളിത്തം ശ്രദ്ധേയമെന്ന് ശ്രീശാന്ത് പറഞ്ഞു.
ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തൺ പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ മുന്നോട്ടുവെക്കുന്ന മികച്ച ജീവിതശൈലി സന്ദേശങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു വാക്കത്തൺ എന്ന് ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ സലിം വ്യക്തമാക്കി. മികച്ച ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും സുസ്ഥിതരതയുടെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണ് ലുലു വാക്കത്തൺ എന്ന് ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെയിംസ് അടക്കം ആകർഷകമായ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. മാസ്റ്റർ കാർഡ് റീട്ടെയിൽ ആൻഡ് കൊമേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് ഒമോക്കെ അഡെബാൻജോ, ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ വി.ഐ സലിം, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

