Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ വാ​ട​ക...

ദു​ബൈ​യി​ലെ വാ​ട​ക മേ​ഖ​ല​ക്ക്​ റെ​ക്കോ​ഡ്​ വ​ള​ർ​ച്ച

text_fields
bookmark_border
ദു​ബൈ​യി​ലെ വാ​ട​ക മേ​ഖ​ല​ക്ക്​ റെ​ക്കോ​ഡ്​ വ​ള​ർ​ച്ച
cancel

ദു​ബൈ: ക​ഴി​ഞ്ഞ​വ​ർ​ഷം ദു​ബൈ​യി​ലെ വാ​ട​ക മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ദു​ബൈ ലാ​ൻ​ഡ്​ ഡി​പാ​ർ​ട്ട്​​മെ​ന്‍റാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 2025ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ട​ക ക​രാ​റു​ക​ളു​ടെ എ​ണ്ണം 6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 13.8 ല​ക്ഷം ആ​യി​ട്ടു​ണ്ട്.

വാ​ട​ക ക​രാ​റു​ക​ളു​ടെ മൊ​ത്തം മൂ​ല്യം 17 ശ​ത​മാ​നം വ​ർ​ധി​ച്ച് 126.4 ശ​ത​കോ​ടി ദി​ർ​ഹ​വു​മാ​യി. പു​തി​യ ക​രാ​റു​ക​ളു​ടെ എ​ണ്ണം 10 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5.13 ല​ക്ഷ​മാ​യി​ട്ടു​മു​ണ്ട്. റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി. മൊ​ത്തം മൂ​ല്യം 27.5ശ​ത​കോ​ടി ദി​ർ​ഹ​മു​ള്ള 124 പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ എ​ണ്ണം 25 ശ​ത​മാ​നം ഉ​യ​ർ​ന്ന് 937 ആ​യി​ട്ടു​മു​ണ്ട്. വി​ൽ​പ​ന​യി​ലും ശ​ക്ത​മാ​യ മു​ന്നേ​റ്റം 2025ൽ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​റ്റ​ഴി​ക്ക​പ്പെ​ട്ട യൂ​നി​റ്റു​ക​ൾ 25 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1.475 ല​ക്ഷം ആ​യി. ഇ​തി​ന്‍റെ മൊ​ത്തം മൂ​ല്യം 280 ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്. വി​ല്ല​ക​ളു​ടെ വി​ൽ​പ​ന മൂ​ല്യം 12 ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് വ​ലി​യ മൂ​ല്യ​മു​ള്ള സ്വ​ത്തു​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു.

ലൈ​സ​ൻ​സി​ങ്​ മേ​ഖ​ല​യി​ലും വ​ലി​യ വി​പു​ലീ​ക​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 4,122 പു​തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഓ​ഫി​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്‌​ത​തോ​ടെ ആ​കെ എ​മി​റേ​റ്റി​ലെ സ​ജീ​വ ഓ​ഫി​സു​ക​ളു​ടെ എ​ണ്ണം 10,182 ആ​യി. 14,364 പു​തി​യ ലൈ​സ​ൻ​സു​ക​ൾ വി​വി​ധ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. വാ​ട​ക മേ​ഖ​ല, പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി, ലൈ​സ​ൻ​സി​ങ്​ വ്യാ​പ​നം എ​ന്നി​വ ദു​ബൈ റി​യ​ൽ എ​സ്റ്റേ​റ്റ് വി​പ​ണി​യു​ടെ സ്ഥി​ര​ത​യും ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച ശേ​ഷി​യും തെ​ളി​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaigrowthRecord
News Summary - Record growth in Dubai's rental sector
Next Story