അശ്രദ്ധമായ ഡ്രൈവിങ്; ദുബൈയിൽ 210 ഇരുചക്ര വാഹനങ്ങൾ പിടിയിൽ
text_fieldsഇരുചക്ര വാഹനങ്ങൾ പരിശോധിക്കുന്ന ദുബൈ പൊലീസ്
ദുബൈ: ട്രാഫിക് സുരക്ഷ നിയമങ്ങൾ ലംഘിച്ച് അശ്രദ്ധയമായി ഓടിച്ച 210 ഇരുചക്ര വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. 200 മോട്ടോർ സൈക്കിളുകളും 10 ഇ-സ്കൂട്ടറുകളുമാണ് പിടിയിലായത്. അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തിയ 271 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ ദൃശ്യങ്ങളിൽ ഇ-സ്കൂട്ടറുകൾ തിരക്കേറിയ റോഡുകളിലൂടെ ഓടിക്കുന്നത് കാണാം. കൂടാതെ അപകടകരമായ രീതിയിൽ ബൈക്കുകൾ കാറുകളെ ഓവർടേക്ക് ചെയ്യുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടാൻ വൻ തുക പിഴ ചുമത്തുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ നാല് വരിയോ അതിന് മുകിലോ ഉള്ള റോഡുകളിലെ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽനിന്ന് ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വേഗമേറിയ ലൈനുകൾ ഉപയോഗിക്കുന്നതുമൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി.
നിശ്ചിത ട്രാക്കുകളിൽ അല്ലാതെ ഇ-സ്കൂട്ടറുകൾ ഓടിക്കരുതെന്നാണ് ട്രാഫിക് നിയമം. എന്നാൽ, പലപ്പോഴും ഇ-സ്കൂട്ടറുകൾ നിയമം ലംഘിച്ച് കാൽനട പാതകളിലൂടെ സഞ്ചരിക്കുന്നത് ദുബൈയിലും മറ്റ് എമിറേറ്റുകളിലും പതിവ് കാഴ്ചയാണ്. ഇതുമൂലം വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

