Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎബിലിറ്റി ഫൗണ്ടേഷൻ...

എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർക്ക് ഊഷ്മള സ്വീകരണം

text_fields
bookmark_border
Ability foundation artists recieved at dubai airport
cancel
camera_alt

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ക​ലാ​കാ​ര​ന്മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു


ദു​ബൈ: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ ആ​സ്ഥാ​ന​മാ​യ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഡി​സേ​ബി​ൾ​ഡി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. മാ​ർ​ച്ച് ര​ണ്ട്​ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന്​ ദു​ബൈ അ​ബു​ഹൈ​ലി​ലെ വു​മ​ൺ​സ് അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​ന്ന ‘സ്നേ​ഹ സ്പ​ർ​ശം’ എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 15 ക​ലാ​കാ​ര​ന്മാ​ർ ദു​ബൈ​യി​ൽ എ​ത്തി​യ​ത്. ക​ബീ​ർ ടെ​ലി​കോ​ൺ, ഫ​ഹി​യാ​സ് ഡി​പ്സി, ഉ​ബൈ​ദ് നീ​ലി​യ​ത്ത്, നൗ​ഷാ​ദ് അ​പ്പോ​ടെ​ക്ക്, സ​ലീം ആ​ദാ​ർ ഗോ​ൾ​ഡ്, ജാ​ഫ​ർ മാ​നു, ഷ​ഫീ​ൽ ക​ണ്ണൂ​ർ, ഫാ​യി​സ്, സ​ഫ്‌​വാ​ൻ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

‘സ്നേ​ഹ സ്പ​ർ​ശം’ പ​രി​പാ​ടി​യി​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സി​നി​മാ പി​ന്ന​ണി ഗാ​യി​ക സി​ന്ധു പ്രേം​കു​മാ​ർ, ഗാ​യ​ക​ന്മാ​രാ​യ അ​ക്ബ​ർ ഖാ​ൻ, ഫാ​മി​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​വും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ദു​ബൈ​യി​ലെ നെ​ല്ല​റ ഭ​വ​ന​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​​ഫ്ലു​വ​ൻ​സ​ർ​മാ​രും മ​റ്റ്​ പ്ര​മു​ഖ​രും പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ്​ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAbility Foundation artists
News Summary - recieved Ability Foundation artists
Next Story